Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2026 08:01 IST
Share News :
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. ബജറ്റിലെ വിവിധ നിർദ്ദേശങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ കനത്ത വാദപ്രതിവാദങ്ങൾക്ക് സഭ വേദിയാകുമെന്നാണ് സൂചന. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളെ രാഷ്ട്രീയമായും ജനകീയമായും നേരിടാൻ പ്രതിപക്ഷം തയ്യാറായതാണ് വിവരം.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച് വിൽപന നടത്താനുള്ള ബജറ്റ് നിർദ്ദേശവും, ധാതു സംസ്കരണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള തീരുമാനവുമായിരിക്കും പ്രതിപക്ഷം സഭയിൽ പ്രധാന ആയുധമാക്കുക. ഈ രണ്ട് വിഷയങ്ങളിലും സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം പരാജയപ്പെട്ടത് പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കുമെന്നാണ് സൂചന. ഇന്ദിരാ ഗ്യാരൻ്റി, അതിവേഗ റെയിൽ കോറിഡോർ, പി എം ശ്രീ
തുടങ്ങിയവ ചോദ്യോത്തര വേളയിൽ സഭയിൽ ഉയർത്തിയേക്കും.
വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് കൊണ്ടു വരാനുള്ള ബജറ്റ് പ്രഖ്യാപനത്തെ ചൊല്ലി യുഡിഎഫിലും പുറത്തും വിവാദം കത്തിപ്പടരുകയാണ്. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഘടന പ്രഖ്യാപിച്ചത് എക്സൈസ് മന്ത്രി അറിയാതെയാണെന്നാണ് സൂചന. വീര്യം കുറഞ്ഞ കൂടുതൽ മദ്യം എന്ന ആശയം കഴിഞ്ഞ സർക്കാർ തള്ളിയതാണ്. നയപരമായ മാറ്റമെങ്കിൽ എക്സൈസ് വകുപ്പാണ് തയ്യാറാക്കേണ്ടത്. ഇക്കാര്യം പാര്‍ട്ടിയിൽ ചര്‍ച്ചയാകാനാണ് സാധ്യത. വിദേശ മദ്യ ചട്ടങ്ങളിൽ എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നികുതി ഘടന പ്രഖ്യാപിച്ചത്.
കാര്‍ഷിക വിളകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ ഇളവിന്‍റെ മറവിൽ മദ്യകമ്പനികളെ സഹായിക്കുന്നുവെന്നാണ് സിപിഐഎം വിമര്‍ശനം. വീര്യം കുറഞ്ഞ മദ്യ വിൽപനയ്ക്ക് മദ്യ കമ്പനികള്‍ എൽഡിഎഫ് സര്‍ക്കാരിന് സമീപിച്ചെങ്കിലും നികുതി വരുമാനം ഇടിയുമെന്ന് പറഞ്ഞ് ധനവകുപ്പ് തള്ളിയിയിരുന്നു. മുഖ്യമന്ത്രി വി. ഡി സതീശന്റെ പുതിയ തീരുമാനത്തിന് പിന്നിൽ കർണാടക മദ്യലോബിയാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.