Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമസഭാ മാർച്ചിൽ ജലപീരങ്കിയിൽ പ്രയോഗിച്ചത് മലിന ജലമെന്ന് പ്രതിപക്ഷം; വെള്ള കുപ്പിയുമായി പിണറായി നിയമസഭയില്‍

22 Jun 2026 16:56 IST

Jithu Vijay

Share News :

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സർക്കാരിനെതിരെ എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ മാർച്ചിൽ മലിന ജലം കൊണ്ട് പൊലീസ് ജലപീരങ്കി പ്രയോഗിച്ചെന്ന് പ്രതിപക്ഷം നിയമസഭയില്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വെള്ളം നിറച്ച കുപ്പിയുമായി സഭയിലെത്തി.


പകർച്ചവ്യാധിക്കാലത്ത് മലിന ഗുരുതര രോഗങ്ങൾ ഉണ്ടാക്കുന്ന വെള്ളം ജലപീരങ്കിയിൽ പ്രയോഗിച്ചത് ഗൗരവമായി കാണണമെന്നും വിഷയത്തില്‍ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരള വാട്ടർ അതോറിറ്റിയിൽ നിന്ന് എടുത്ത വെള്ളമാണ്. പഴയ കാലത്തെ ടാങ്കറിൽ നിന്ന് എടുത്ത വെള്ളമാകാം. മനപൂർവ്വം മലിനജലം ഉപയോഗിച്ചിട്ടില്ലെന്നും ലാബിൽ അയച്ച് പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. വെള്ളം പരിശോധിക്കാൻ കമ്മീഷണർക്ക് നിർദ്ദേശം നൽകിയെന്നും ലബോറട്ടറിയിൽ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വിഷയം ഗൗരവത്തിൽ പരിശോധിക്കുമെന്നും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ജലപീരങ്കിയെയും വെടിവെയ്പ്പിനെയും ഭയമില്ലെന്ന് കെ രാജന്‍ സഭയിൽ പറഞ്ഞു. മലിന വെള്ളത്തിൽ പെൺകുട്ടികളുടെ ചുരിദാറിന്റെ കളർ വരെ മാറിയെന്നും ആരോപിച്ചു. കെ രാജനായിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്തത്.


തിങ്കളാഴ്ച ചന്ദ്രശേഖർനായർ സ്റ്റേഡിയത്തിന് സമീപം പ്രതിഷേധത്തിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ മൂന്ന് തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ആദ്യം കട്ടചെളിയും പിന്നീട് മഞ്ഞ നിറത്തിലുള്ള കലക്കവെള്ളവുമാണ് ടാങ്കിൽനിന്ന് ചീറ്റിയതെന്ന് പ്രതിഷേധക്കാർ പരാതിപ്പെട്ടിരുന്നു.


സെപ്റ്റിക് ടാങ്കിലെ വെള്ളമാണോ പോലീസ് കൊണ്ടുവന്നതെന്ന് സംശയമുണ്ടെന്നും പ്രയോഗത്തിന് ശേഷം പ്രവർത്തകർക്ക് ശരീരമാകെ ചൊറിച്ചിൽ അനുഭവപ്പെട്ടതായും നേതാക്കൾ പറഞ്ഞു. ടാങ്കിൽ കാലങ്ങളായുള്ള തുരുമ്പ് കലർന്നതാണ് വെള്ളം നിറം മാറാൻ കാരണമെന്നാണ് പോലീസിന്റെ വിശദീകരണം.


Follow us on :

More in Related News