Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡയസ്പോറ ഓഫ് മലപ്പുറം വായനാദിനം ആചരിച്ചു.

03 Jul 2024 17:05 IST

- ISMAYIL THENINGAL

Share News :


ദോഹ: ഖത്തറിലുള്ള മലപ്പുറം ജില്ലയിലെ പ്രവാസികളുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) വായനാദിനം ആചരിച്ചു.

സഹജീവികളോട് കരുണ കാണിക്കുകയും,മുഴുവൻ സൗഹൃദങ്ങളേയും ചേർത്ത് പിടിച്ച് ഏകോദര സഹോദരങ്ങളായി വർത്തിക്കുകയും ചെയ്യുന്ന 'ഡോം' വായനാദിനം പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. ഡോം ഖത്തർ സംഘടിപ്പിച്ച ലോക വായനാദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.


പ്രശസ്ത ഗായകൻ കൊല്ലം ഷാഫി അതിഥിയായി പങ്കെടുത്ത ചടങ്ങിന് സെക്രട്ടറി സിദ്ദീഖ് ചെറുവല്ലൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഉസ്മാൻ കല്ലൻ അദ്ധ്യക്ഷത വഹിച്ചു. മഷ്ഹൂദ് തിരുത്തിയാട്, എം.ടി.നിലമ്പൂർ, നബ്ഷ മുജീബ്, ഷംല ജഹ്ഫർ താനൂർ എന്നിവർ സംസാരിച്ചു. ട്രഷറർ രതീഷ് കക്കോവ് നന്ദി പറഞ്ഞു.




Follow us on :

More in Related News