Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലീസിനെ ഭീഷണിപ്പെടുത്തിയ ക്രിമിനല്‍ കേസ് പ്രതി അറസ്റ്റ്ില്‍

17 Mar 2025 08:13 IST

Kodakareeyam Reporter

Share News :


കൊടകര: പോലീസ് ഉദ്യോഗസ്ഥരെ യൂണിഫോണില്‍ പിടിച്ചു വലിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത യുവാവിനെ കൊടകര പോലീസ് അറസ്റ്റു ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാട്ടൂര്‍ മുനയം സ്വദേശി കോഴിപ്പറമ്പന്‍ വീട്ടില്‍ പ്രണവിനെയാണ് (30) അറസ്റ്റു ചെയ്തത്. ബാറില്‍ മദ്യപിച്ച് ബഹളം വെക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രാത്രി സ്ഥലത്തെത്തിയ  എസ്‌ഐ  ഇ.എ.സുരേഷ്, എഎസ്‌ഐ ഗോകുലന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സിജു എന്നിവരെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും യൂണിഫോമില്‍ പിടിച്ച് വലിച്ച് കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.  ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കാട്ടൂര്‍, കൈപ്പമംഗലം, ഇരിഞ്ഞാലക്കുട എന്നീ പൊലീസ് സ്‌റ്റേഷനുകളിലായി  17 ക്രിമിനല്‍ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.


Follow us on :

More in Related News