Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 20:12 IST
Share News :
മുക്കം: ചേന്ദമംഗല്ലൂർ ഗവ.യൂ.പി സ്കൂൾ നൂറാം വാർഷികം നൂറിന കർമ്മപദ്ധതി കളുമായി ആഘോഷിക്കാൻ ആലോചനകമ്മറ്റി യോഗം തീരുമാനിച്ചു. 2025 മുതൽ 2026 വരെ നടക്കുന്ന ആഘോഷപരിപാടികൾക്ക് വിപുലമായ സംഘാടക സമിതി അടുത്ത മാസം (ജനുവരിയിൽ) നടക്കുന്നത്. വ്യാഴായ്ച്ച സ്ക്കൂൾഹാളിൽനടന്ന ആലോചനയോഗത്തിൽ മുക്കം നഗരസഭ കൗൺസിലർ എ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കൗൺസിലറും മുൻ അധ്യാപകനുമായ എം. മധുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. നൂറാം വാർഷികം ആഘോഷിക്കുന്ന ചേന്ദമംഗല്ലൂർ ഗവ.യൂ.പി സ്കൂളിൻ്റെ ചരിത്രം മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തുന്നതായി മാറണമെന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വയനാട് എം.പി. പ്രിയങ്ക ഗാന്ധിയടക്കം പങ്കെടുപ്പിക്കുക തുടങ്ങി നൂറി നപദ്ധതികളുടെ ആവിഷ്ക്കരണം ചർച്ചയിൽ ഉന്നയിച്ചു. 1926 ൽ സ്ഥാപിതമായ ചേന്ദമംഗല്ലൂർ ഗവ. യൂപി സ്ക്കൂൾ അതിൻ്റെ നൂറാം വാർഷിക ആഘോ ഷിക്കുകയാണ്. നാട്ടുകാർ ഊർജ്ജവും സാമ്പത്തികമായ എല്ലാ പിൻതുണയുമായാണ് ഇന്ന് ഇവിടെ എത്തിയിരിക്കുന്നതെന്ന് പ്രധാനധ്യാപകൻ വാസു മാസ്റ്റർ എൻലൈറ്റ് നൂസിനോട് പറഞ്ഞു'.കൗൺസിലർമാരായ റംല ഗഫൂർ,ഫാത്തിമ കൊടപ്പന, സാറ കൂടാരം : ബീന്ദു, റിട്ട പ്രധാനധ്യാപകൻ കെ.ടി അബ്ദുസ്സമദ് മാസ്റ്റർ, കെ.പി. അഹമ്മദ് കുട്ടി, എം.കെ. മുസ്തഫ, ടി. അബ്ദുല്ല മാസ്റ്റർ, വി.പി. ഹമീദ്, ആലി ചേന്ദമംഗല്ലൂർ, ഇ.കെ.ബാവ, ഇ.എൻ അമീൻ ജൗഹർ , ഒ.ഷരീഫുദ്ദിൻ ,എം. ഉണ്ണിച്ചേക്കു, കെ.സുബൈർ, ഹമീദ് മാസ്റ്റർ കറുത്തേട്ത്ത് , ഇഫ്ത്തി കാർ ( ഗുൽ ൽമി ),മുൻദിർ, മുഹമ്മദ് മാസ്റ്റർ, മനോജ് മാസ്റ്റർ, ബിജി, സാജിദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കെ. വാസുമാസ്റ്റർ പദ്ധതി വിശദീകരിച്ചു. പി ടി.എ പ്രസിഡണ്ട് സൈഫു ദ്ദിൻ നറുക്കിൽ സ്വാഗതവും, എസ്.എം.സി ചെയർമാൻ അഷ്റഫ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.