Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യൂതി നിരക്ക് വർദ്ധന : വെൽഫെയർ പാർട്ടി പന്തം കൊളത്തി പ്രതിഷേധിച്ചു.

11 Dec 2024 19:52 IST

UNNICHEKKU .M

Share News :


മുക്കം : വൈദ്യുതി നിരക്ക് വർധനക്കെതിരെ വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ അങ്ങാടിയിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. കെട്ടിട നികുതിയുൾപ്പെടെ എല്ലാ നികുതികളും കുത്തനെ കൂട്ടിയതും അവശ്യസാധന വില ക്രമാതീതമായി വർധിച്ചതും സബ്സിഡി സാധനങ്ങൾ ലഭ്യമല്ലാതായതും ജനത്തിന് താങ്ങാൻ കഴിയാതിരിക്കെ വൈദ്യുതി നിരക്ക് കൂട്ടിയത് അന്യായവും ജനദ്രോഹപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി അംഗം ജാഫർ മാസ്റ്റർ അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ, ജ്യോതി ബസു കാരക്കുറ്റി , റഫീഖ് കുറ്റിയോട്ട് , ഇ. ഹസ്ബുല്ല എന്നിവർ സംസാരിച്ചു. പി.വി.അബ്ദുറഹ്മാൻ ,ടി.കെ. അമീൻ , കെ.അബ്ദുല്ല മാസ്റ്റർ, സി.വി.അബ്ദുറഹിമാൻ , ശഹദ് പുതുക്കുടി, സബീൽ മംഗലശ്ശേരി എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News