Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 16:33 IST
Share News :
ചാലക്കുടി: നഗരസഭ വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച , തിരുമാണ്ഡാംകുന്ന് ടെമ്പിൾ - കൂടപ്പുഴ ചർച്ച് മോഡൽ റോഡിൻ്റെ ഉത്ഘാടനം സനീഷ് കുമാർ ജോസഫ് MLA നിർവ്വഹിച്ചു.2023-24 വാർഷിക പദ്ധതിയിൽ നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായി 6 റോഡുകളാണ് മോഡൽ റോഡുകളായ് നവീകരിച്ചത്.ഓരോന്നിനും 20 ലക്ഷം രൂപ വീതമാണ് വകയിരുത്തിയത്.
നിലവിലുള്ള റോഡിൻ്റെ ഇരു ഭാഗവും വീതി കൂട്ടി,മഴവെള്ളം ഒഴുകി പോകാൻ കഴിയുംവിധം കോൺക്രീറ്റ് ചെയ്താണ് നവീകരണം നടത്തിയത്.അതിരപ്പിള്ളി റോഡിൽ നിന്നും ആരംഭിച്ച് കല ക്ലബ്ബ് പരിസരം വരെ,
600 മീറ്റർ നീളത്തിൽ റോഡ് നവീകരിച്ചു.
ഉത്ഘാടന യോഗത്തിൽ ചെയർമാൻ
എബി ജോർജ്ജ് അധ്യക്ഷനായി.
വാർഡ് കൗൺസിലർ സൂസി സുനിൽ സ്വാഗതവുംമോഹനൻ പെരുമ്പിള്ളി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.