Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 13:23 IST
Share News :
-എം. ഉണ്ണിച്ചേക്കു .
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് 18 വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യൂഡി എഫ് സ്ഥാനാർഥി കൃഷ്ണദാസൻ 234 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നിലനിർത്തി.879 വോട്ടുകളാണ് കൃഷ്ണദാസൻ നേടിയത്. അതേസമയം എൽ ഡി എഫ് സ്ഥാനാർത്ഥി ഷാ ജു കുറിയേട്ത്ത് 645 വോട്ടുകൾ ലഭിച്ചപ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥിക്ക് 38 വോട്ടുകളാണ് നേടാനായത്. സ്വാതന്ത്ര സ്ഥാനാർത്ഥിക്ക് എട്ട് വോട്ടുകളുഠ , അപരന് എട്ട് വോട്ടുകലും ലഭിച്ചു. 1835 പേരിൽ 1570 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.മുൻ തെരഞ്ഞടുപ്പിൽ കുഞ്ഞാലി മമ്പാട്ടിന് 777 വോട്ടുകളാണ് ലഭിച്ചത്. കൂഞ്ഞാലിയേക്കാൾ 102 വോട്ടുകൾ കൃഷ്ണദാസന് ഇക്കുറി നേടി. എൽ.ഡിഎഫിന് 661 വോട്ടുകൾ ലഭിച്ചിരുന്നു. ബി.ജെ പിക്ക് 64 വോട്ടുകളും ലഭിച്ചത് ഇക്കുറി 26 വോട്ടുകളാണ് ബി.ജെ പിക്ക് കുറഞ്ഞത്. കുഞ്ഞാലി വാർഡിൽ തുടങ്ങിയ പ്രവർത്തനങ്ങൾ തുടരും എൻ്റെ വിജയം കുഞ്ഞാലി മമ്പാട്ടിന് സമർപ്പിക്കുകയാണെന്ന് കൃഷണ ദാസ് എൻ ലൈറ്റ് നൂസിനോട് പറഞ്ഞു. പാർട്ടിയും, യു.ഡി എഫ് മുന്നണിയും വെൽഫെയർ പാർട്ടിയുടെയും കൂട്ടായ്മയും, ആത്മാർത്ഥമായ പ്രവർത്തനവുമാണ് ചരിത്രവിജയം നേടിയതെന്നും . അദ്ദേഹം തുടർന്ന് പറഞ്ഞു.
രാഷ്ട്രിയ തെരഞ്ഞടുപ്പ് വിജയമല്ല മറിച്ച് മുൻമെമ്പർ കുഞ്ഞാലി മമ്പാട്ടിനോടുള്ള സഹതാപതരംഗമാണന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി ഷിജു കുറിയേടത്ത് പറഞ്ഞു
രാവിലെ പോളിംഗ് തുടങ്ങിയപ്പോൾ വോട്ടർമാരുടെ അസാധാരണ തിരക്ക് രണ്ട് ബൂത്തുകൾക്ക് മുന്നിൽ പ്രകടമായതുപോലെ തന്നെ വോട്ടണ്ണൽ നടക്കുന്ന കക്കാട് ഗവ എൽ പി സ്കൂളിൻ്റെ മുമ്പിലും രാവിലെ പത്ത് മണിയോടെസമാനമായികൂട്ടംകൂടി കാത്തിരിക്കുന്ന കാഴ്ച്ചയായിരുന്നു. അതേസമയം യൂഡി എഫ് കൊടികൾ പറപ്പിച്ച് സ്ക്കൂൾ ഗേറ്റിന് മുമ്പിൽ ആഹ്ലാദപ്രകടനത്തിനുള എല്ലാ തയ്യാറാടുപ്പ് മായി കാത്ത് കഴിയുന്ന രംഗം കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ തെ രഞടുപ്പ് ചരിത്രത്തിൽ വേറിട്ടൊരു ദൃശ്യമായി . വിജയ പ്രഖ്യാപന നടപടികൾ പൂർത്തിയാക്കി യൂ.ഡി എഫ് സ്ഥാനാർത്ഥി കൃഷ്ണദാസ് വോട്ടണ്ണൽ കേ ന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയ പ്പോൾ വാരിപുണർന്ന് വരവേറ്റു. തുടർന്ന് കക്കാട് അങ്ങാടിയിൽ യൂ.ഡി എഫ് നേതാക്കളുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി . കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ പതിനെട്ട് വാർഡുകളാണുള്ളത്. നിലവിൽ യൂ.ഡി എഫിന് ഒൻപതും , എൽ ഡി എഫിന് എട്ടും അംഗങ്ങളാണ്ടുള്ളത്. ഭരണകക്ഷിയായ യൂ ഡി എഫിന് പത്ത് മെമ്പർമാരുണ്ടായതിൽ കുഞ്ഞാലി മമ്പാട്ടിൻ്റെ നിര്യാണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ്
നടന്നത്.
ചിത്രം : കക്കാട് അങ്ങാടിയിൽ യൂ.ഡി എഫ് ആഹ്ലാദപ്രകടനം നടത്തുന്നു'
Follow us on :
Tags:
More in Related News
Please select your location.