Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഉപതെരഞടുപ്പ്: പോളിംങ്ങ് 86 ശതമാനം: വാക്കേറ്റവും നേരിയ സംഘർഷവും മൂന്നു പേരും വിജയപ്രതീക്ഷയിൽ '

10 Dec 2024 22:11 IST

UNNICHEKKU .M

Share News :



മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 86 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മൊത്തം 1835 പേരിൽ 1570 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 7 മണിക്ക് പോളിംഗ് തുടങ്ങിയപ്പോൾ വോട്ടർമാരുടെ അസാധാരണ നിര തന്നെ രണ്ട് ബൂത്തുകൾക്ക് മുന്നിൽ പ്രകടമായിരുന്നു. . ഉച്ചക്ക് രണ്ട് മണിയോടെ തന്നെ 60 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിരുന്നു.വോട്ടെടുപ്പിനിടയിൽ നിരവധി തവണ എൽ ഡി എഫ് യു ഡി എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റത്തിന് സാക്ഷ്യം വഹിച്ചു. അതിനിടയിൽ ഉന്തും തള്ളുമായി നേരിയ സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. ആവശ്യമില്ലാതെ ബൂത്തിലേക്ക് എൽ ഡി എഫ്  പ്രവർത്തകൻ പോവുന്നു എന്നുപറഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പോലീസ്സിനോട് ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് തുടക്കമായത്. ഇതേ തുടർന്ന് ബൂത്തിന് മുമ്പിൽ ജനങ്ങൾ കൂട്ടം കൂടിയതോ ടെ പോലീസ് അവസരോ ചിതമായ ഇടപ്പെടലിലൂടെ മാറ്റി നിർത്തി. അതേസമയം

ഓപ്പൺ വോട്ട് ചയ്യാൻ എത്തിയ വോട്ടറെ ഉദ്യോഗസ്‌ഥർ പുറത്തുവന്ന് കാണാത്തതിനെ തുടർന്ന് ഇടത് പ്രവർത്തകരും ഉദ്യോഗസ്ഥരുമായി വാക്കുതർക്കവും നടന്നു.

മാന്ത്ര സ്വദേശിനിയായ വയോധിക ഓപ്പൺ വോട്ടിനായി എത്തിയപ്പോൾ ഇവരെ പോളിംഗ് ബൂത്തിന് തൊട്ടടുത്ത്എത്തിച്ചെങ്കിലും 

ബൂത്തിന്റെ വാതിലിന് അരികിലേക്ക് കൊണ്ടുവരണം എന്ന് ബൂത്ത് രണ്ടിലെ ഉദ്യോഗസ്ഥൻ പറഞ്ഞതോടെ

സ്ത്രീയുടെ കൂടെ ഓപ്പൺ വോട്ട് ചെയ്യാൻ എത്തിയ ആൾ പോളിംഗ് ബൂത്തിലേക്ക് കയറി ഉദ്യോഗസ്ഥരുമായിവാക്കുതർക്കമുണ്ടാവുകയായിരുന്നു തുടർന്ന് പോലീസ് ഇടപെട്ട് ഉദ്യോഗസ്ഥരെ പുറത്തെത്തിച്ച് വോട്ട് ചെയ്യിപ്പിച്ച് പ്രശ്‌നത്തിന് പരിഹാരം കണ്ടു. വോട്ട് ചെയ്യാൻ എത്തിയ കാൻസർ രോഗിക്ക് വോട്ടു ചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് പോവാൻ വീൽചെയർ സൗകര്യം ഉദ്യോഗസ്ഥർ ഒരുക്കിയിയില്ലെന്ന് ആക്ഷേപവുമായി തർക്കം നടന്നു.കൊല്ലേറ്റയിൽ സഹദേവൻ എന്ന കാൻസർ രോഗിക്ക് വോട്ടുചെയ്യാൻ സൗകര്യം ഒരുക്കിയില്ല എന്നും തുടർന്ന് ഇയാൾ തിരിച്ചു പോയി എന്നുമാണ് എൽ ഡി എഫ് പ്രവർത്തകർ പറയുന്നത്.വീൽ ചെയർ സൗകര്യം ഇല്ലങ്കിൽ പ്രിസെെഡിംഗ് ഓഫിസർക്ക് രോഗിയുള്ള വാഹനത്തിൽ എത്തി വോട്ടറെ സാക്ഷ്യപ്പെടുത്തിവോട്ട്ചെയ്യിക്കാവുന്നതാണെന്നും എന്നാൽ പലതവണ ചീഫ് ഏജന്റും സ്ഥാനാർത്ഥിയും ഉദ്യോഗസ്ഥനോട് പറഞ്ഞേങ്കിലും ഉദ്യോഗസ്ഥർ ഇത് നിഷേധിക്കുകയായിരുന്നു എന്നും എൽ ഡി എഫ് പ്രവർത്തകർ പരാതിപ്പെട്ടു.. 

ഉദ്യോഗസ്ഥർക്ക് എതിരെ തെരെഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും എൽ ഡി എഫ് പ്രവർത്തകർ പറഞ്ഞു.എന്നാൽ പോളിംഗ് ബൂത്തിൽ എത്തിയാൽ മാത്രമേ വോട്ടുചെയ്യാൻ അനുവദിക്കാൻ കഴിയു എന്നും രോഗിയായ വോട്ടർ എത്തിയപ്പോൾ വീൽ ചെയർ ഇല്ലയിരുന്നു എന്നുമാണ് പ്രിസൈഡിംഗ് ഓഫീസർ ഷിനോജ് തോമസിൻ്റെ വിശദീകരണം.അതിനിടെ മദ്യപിച്ച് വോട്ട് ചെയ്യാൻ എത്തിയ രണ്ടുപേർ പോളിംഗ് സ്റ്റേഷന് ഉള്ളിൽ കയറി ബഹളം വെച്ചതോടെ പോലീസ് ഇവരെ പിടിച്ച് മാറ്റി. ഇത് ഉന്തും തള്ളിലുമാണ് കലാശിച്ചത്.

വാർഡ് മെമ്പറായിരുന്ന കുഞ്ഞാലി മമ്പാട്ടിൻ്റെ നിര്യാണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫിനായി കൃഷ്ണദാസൻ ,എൽ ഡി എഫിനായി ഷാജു ,

ബി ജെ പി സ്ഥാനാർഥി വിജേഷ് 

സ്വതന്ത്ര സ്ഥാനാർഥി ഷാജു എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. 1835 വോട്ടർമാരുള്ള വാർഡിലെ ഫലം നാളെ രാവിലെ 10 മണി മുതൽ അറിഞ്ഞ് തുടങ്ങും. കക്കാട് ജി എൽ പി സ്കൂളിലാണ് വോട്ടെണ്ണൽ കേന്ദ്രം.

Follow us on :

More in Related News