Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 21:39 IST
Share News :
ചാലക്കുടി :
ചാലക്കുടി നഗരസഭയിലെ ആശാ ഗ്യാസ് ഏജൻസിക്ക് സമീപമുള്ള സർവ്വെ നമ്പർ 283 ൽ പെട്ടതും നഗരസഭയുടെ അധീനതയിലുള്ളതുമായ പുതുച്ചിറകുളം, നിലവിലുള്ള കൈയ്യേറ്റങ്ങൾ ഒഴിവാക്കി ഭൂമി ഏറ്റെടുക്കാൻ കൗൺസിൽ തീരുമാനിച്ചു.കൈയ്യേറ്റക്കാരോട് വിട്ടൊഴിയാൻ നഗരസഭ സെക്രട്ടറി നൽകിയ ഉത്തരവിനെതിരെ , കക്ഷികൾ ഇരിങ്ങാലക്കുട RDO ക്ക് നൽകിയ അപ്പീൽ പരാതി തള്ളിയ സാഹചര്യത്തിലാണ്, കൈയ്യേറ്റം ഒഴിവാക്കാൻ കൗൺസിൽ തീരുമാനിച്ചത്.കൈയ്യേറ്റക്കാരായ കക്ഷികളുടെ കുടുംബാംഗങ്ങൾക്ക് ഭൂമിയും വീടും ഉള്ളതിനാലും, ചിലർ വർക്ക്ഷോപ്പ് ഉൾപ്പെടെ സ്ഥാപനങ്ങൾ നടത്തുന്നതിനാലും, മറ്റൊരാൾ ഭൂരഹിതനോ ഭവനരഹിതനോ അല്ല എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണ്, ഇവരുടെ അപേക്ഷ നിരസിക്കുന്നതെന്നും, ഇവരുടെ ആവശ്യം സർക്കാർ ഭൂമി സംരക്ഷിക്കുക എന്ന പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണ് എന്നാണ് RDO ഉത്തരവിൽ പറഞ്ഞിട്ടുള്ളത്.
ചാലക്കുടിയുടെ പട്ടണ ഹൃദയത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സുകളിൽ ഒന്നായിരുന്ന , ഒരു ഏക്കറോളം വരുന്ന പുതു ചിറകുളം, കൈയ്യേറ്റം ഒഴിവാക്കി കുളം നവീകരിക്കുന്നതിനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
2025-26 വാർഷിക പദ്ധതി രൂപീകരണവുമായ് ബന്ധപ്പെട്ട് ആസൂത്രണ സമിതി ചേരാനും, ജനുവരി 2 മുതൽ 19 വരെ വാർഡ് സഭകൾ ചേരാനും, ജനുവരി 17 നകം അന്തിമ പദ്ധതിക്ക് അംഗീകാരം നേടാനും കൗൺസിൽ തീരുമാനിച്ചു.
നഗരസഭ വാർഷിക പദ്ധതി വഴി നടപ്പാക്കുന്ന യോഗ പരിശീലനം വിവിധ സ്ഥലങ്ങളിൽ ആരംഭിക്കാൻ തീരുമാനിച്ചു.
ഇതിനുള്ള യോഗ പരിശീലകരെ നിയമിക്കാനും തീരുമാനിച്ചു.
ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷത വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.