Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2026 16:54 IST
Share News :
ചാവക്കാട്:ഭാരതീയ ജനതാപാർട്ടി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഭിമാൻ യാത്ര സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രിഗേഡിയർ സുബ്രഹ്മണ്യൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.ബിജെപി നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.അനീഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.രാജ്യത്തിന്റെ സ്വാഭിമാനവും ദേശീയബോധവും ഉയർത്തിപ്പിടിക്കുന്ന സന്ദേശവുമായി സംഘടിപ്പിച്ച സ്വാഭിമാൻ യാത്രയിൽ നിരവധി ബിജെപി പ്രവർത്തകർ പങ്കെടുത്തു.ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രതീഷ് അയിനിപ്പുള്ളി,ഗണേശ് ശിവജി,സംസ്ഥാന കൗൺസിൽ അംഗം എ.വേലായുധകുമാർ,ജില്ലാ കമ്മിറ്റി അംഗം അഡ്വ.നളിനാക്ഷൻ ഇരട്ടപ്പുഴ എന്നിവർ സംസാരിച്ചു.വിനോദ്കുമാർ പുന്ന,വിനോദൻ പണിക്കശ്ശേരി,മിഥുൻ,ദേവാനന്ദൻ,ജോൺസൻ,പ്രസന്നൻ പാലയൂർ,രജിത ജയരാജ്,രജനി സുരേഷ്,സുഗന്ധവേണി,സിന്ധു അശോകൻ,എ.ആർ.രാജേഷ്,പ്രമോദ്,ഉമാദേവി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.