Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഴിഞ്ഞം തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം; ഉദ്ഘാടനത്തിൽ പ്രമുഖരുടെ അസാന്നിധ്യം

18 Aug 2026 16:29 IST

NewsDelivery

Share News :

ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, തിരുവനന്തപുരം മേയർ ഉൾപ്പെടെയുള്ളവരുടെ അസാന്നിധ്യവും ശ്രദ്ധേയമായി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ തുടക്കം കുറിച്ചു. രാവിലെ 11 മണിയോടെയായിരുന്നു ഉദ്ഘാടനം.

കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന ദിനമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തിലൂടെ ലോകത്തേക്കുള്ള കേരളത്തിന്റെ വികസന കവാടമാണ് തുറന്നതെന്നും തുറമുഖത്തെ സംസ്ഥാനത്തിന്റെ വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് ഇനി മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റോഡ്-റെയിൽ കണക്ടിവിറ്റി വൈകിയെങ്കിലും ഇനി നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിംഗ് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന് പണം വകയിരുത്തിയിട്ടുണ്ടെന്നും സ്ഥലമെടുപ്പ് വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോജിസ്റ്റിക്സ് പാർക്ക് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കും.

കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിഴിഞ്ഞം വഴി കയറ്റുമതി ചെയ്യാനുള്ള സാധ്യത വിപുലീകരിക്കുമെന്നും സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനുള്ള ചർച്ചകൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പോർട്ട് സിറ്റി, മിഷൻ സമുദ്ര തുടങ്ങിയ പദ്ധതികൾ സർവകലാശാലകളുമായി സഹകരിച്ച് നടപ്പാക്കുമെന്നും വിഴിഞ്ഞത്ത് കൺസൾട്ടൻസി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, തിരുവനന്തപുരം മേയർ, ബിജെപി നേതാക്കൾ, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ എന്നിവർ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി.

Follow us on :

More in Related News