Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ബസ് സ്റ്റാൻഡ് നിർമ്മാണ സ്തംഭനം:ഐഎൻടിയുസി പ്രതിഷേധ യോഗവും റീത്ത് സമർപ്പണവും നടത്തി

20 Aug 2026 19:02 IST

MUKUNDAN

Share News :

ഗുരുവായൂർ:ബസ്റ്റാൻഡ് നിർമ്മാണം നിലച്ചത് അഴിമതിയുടെ കരാർ ആണെന്ന് ബോധ്യപ്പെടുന്നുണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു.നിർമ്മാണത്തിന് അനുവദിച്ച തുകയിൽ പകുതി പോലും നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും കരാർ കമ്പനിക്ക് ഒത്താശ ചെയ്തുകൊടുക്കാതെ കരാർ കമ്പനിയെ കരിമ്പട്ടിയിൽ ഉൾപ്പെടുത്താൻ നഗരസഭ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഗുരുവായൂർ ഐഎൻടിയുസി മോട്ടോർ ഡ്രൈവേഴ്സ് ഫെഡറേഷൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭ ബസ് സ്റ്റാൻഡ് നിർമ്മാണ സ്തംഭനത്തിനെതിരെ പ്രതിഷേധ യോഗവും റീത്ത് സമർപ്പണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഐഎൻടിയുസി മോട്ടോർ ഫെഡറേഷൻ പ്രസിഡന്റ് സി.ആർ.മനോജ് അധ്യക്ഷത വഹിച്ചു.ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.എസ്.ശിവദാസ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്.സുരാജ്,ഐഎൻടിയുസി ഗുരുവായൂർ റീജണൽ പ്രസിഡന്റ് വി.കെ.വിമൽ,ഐഎൻടിസി മണ്ഡലം പ്രസിഡന്റ് ഗോപി മനയത്ത്,ബാലൻ വാരനാട്ട്,മനുപ്രസാദ്,എം.ജി.മണിദാസ്,സി.കമറൂ,സി.കെ.സത്യൻ,നവാസ് നൈനാൻ എന്നിവർ പ്രസംഗിച്ചു.പന്തായി ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് ഷക്കീർ പുന്ന,ആർ.എം.റൗഫ്,കെ.വി.അബൂബക്കർ,കെ.കെ.ആനന്ദൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News