Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിപ്പൂരില്‍ വിമാനത്തിന് ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍

30 Oct 2024 23:32 IST

Enlight News Desk

Share News :

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിന് വ്യാജ ബോംബ് ഭീഷണി അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസിനെ (26)യാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. എയർ ഡയറക്‌ടർക്ക് ഇ-മെയിൽ വഴിയാണ് പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നത്.

എയർ അറേബ്യ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. എയർപോർട്ട് അധികൃതർ കരിപ്പൂർ പൊലീസിന് നൽകിയ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു

Follow us on :

More in Related News