Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 12:50 IST
Share News :
നിസ്‌വ: ബിജു പുരുഷോത്തമന്റെ "നിലാവിലകൾ" എന്ന കവിതാ സമാഹാരത്തിനാണ് 2024 ലെ മലയാറ്റൂർ കവിതാ പുരസ്ക്കാരത്തിന് അർഹമായിരിക്കുന്നത്.
ഉപാസന സാംസ്ക്കാരിക വേദിയുടെ 20-ാo വാർഷിക വേദിയിൽ, തിരുവനന്തപുരത്ത് മദനമോഹൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. രാജേന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ സിനിമ, നാടക സംവിധായകൻ പ്രമോദ് പയ്യന്നൂരിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. കാര്യവട്ടം ശ്രീകണ്ഠൻ നായർ പൊന്നാട അണിയിച്ചും, മാറനല്ലൂർ സുധി ഗോൾഡ് മെഡൽ നൽകിയും ആദരിച്ചു.
"നിലാവിലകൾ" എന്ന കവിതാ സമാഹാരം സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച് കരുനാഗപ്പള്ളി എം എൽ എയും കവിയുടെ സഹപാഠിയുമായാ സി ആർ മഹേഷ് പ്രകാശനം ചെയ്ത പുസ്തകം കൂടിയാണ് ഇത്.
ഒരു പ്രവാസിയായ ഇദ്ധേഹം ഒരു കവി മാത്രമല്ല കരാട്ടേ മാസ്റ്റർ കൂടിയാണ്. ഇരുപത്തി രണ്ടു വർഷമായി ഒമാനിലെ നിസ്‌വയിൽ ഏ സി ടെക്നിഷ്യനായി ജോലി ചെയ്തു വരുന്ന ബിജു പുരുഷോത്തമൻ കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയാണ്. ഇദ്ധേഹത്തിന്റെ ഭാര്യയും, മക്കളും കരാട്ടേ പരിശീലിക്കുന്നുണ്ട്.
സ്വന്തം നാടിനെ കുറിച്ചും, ആനുകാലിക വിഷയങ്ങളെ കുറിച്ചുമുള്ള ഇദ്ദേഹത്തിന്റെ കവിതകൾ ഏറെ ജനകീയമാണ്. ജീവ കാര്യണ്യ പ്രവർത്തനങ്ങളിലും, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യവും, പ്രവാസി സംഘടകളുടെ സാരഥ്യം വഹിക്കുന്ന ആളുകൂടിയാണ്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.