Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2025 22:57 IST
Share News :
തലയാഴം: സമൂഹത്തെ സുരക്ഷിതവും ആരോഗ്യപരവുമായ ദിശയിലേക്ക് നയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമ്പാനപ്പള്ളി റെസിഡന്റ്‌സ് ചാരിറ്റബിൾ & വെൽഫയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സ്വയംരക്ഷാ പരിശീലനവും സംഘടിപ്പിച്ചു. തോട്ടകത്ത്
പൊന്നപ്പൻ തോട്ടച്ചിറയുടെ വസതിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ. കെ. വി. ഷീബ അധ്യക്ഷത വഹിച്ചു. തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെൽസി സോണി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി രാജീവ് തോട്ടച്ചിറ, തോമസ് മഠത്തിൽ പറമ്പ്, വൈസ്പ്രസിഡൻ്റ് ബൽറാം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ കെ. കണ്ണദാസ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സ്വയംരക്ഷാ പരിശീലനം എന്ന വിഷയത്തിൽ നീതു ദാസ്, ശിശിരമോൾ, സുമിത എന്നിവർ സെമിനാറും നയിച്ചു.
Follow us on :
Tags:
More in Related News
Please select your location.