Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെൽഫെയർ പാർട്ടിയുടെ യൂഡി എഫ് പിൻതുണയെ വിവാദമാക്കിയത് : ഭരണ വിരുദ്ധ വികാരം മറച്ച് പിടിക്കാനുള്ള സി.പി.എം ഗൂഢതന്ത്രം - റസാഖ് പാലേരി.'

15 Jun 2025 09:00 IST

UNNICHEKKU .M

Share News :



മുക്കം:വെൽഫെയർ പാർട്ടിയുടെ യൂ ഡി എഫ് പിന്തുണ വിവാദമാക്കിയതിന് പിന്നിൽ ഭരണവിരുദ്ധ വികാരം മറച്ചുപിടിക്കാനുള്ള സി പി എം ഗൂഢതന്ത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ആരോപിച്ചു. മുക്കം മുൻസിപ്പാലിറ്റി ഡിവിഷൻ 18 19 പ്രവർത്തക കൺവെൻഷൻ നോർത്ത് ചേന്ദമംഗല്ലൂരിൽഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കഴിഞ്ഞ 9 വർഷമായി തുടരുന്ന ഇടതുഭരണത്തിൻ്റെ ജനവിരുദ്ധതയുംമുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശങ്ങളും അഭ്യന്തര വകുപ്പിൻ്റെ ആർ എസ്സ് എസ്സ് വത്ക്കരണവും മാവോയിസ്സ് വേട്ടയുടെ മറവിൽ നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലകളും മലപ്പുറം ജില്ലയോടുള്ള അവഗണനയും സർക്കാരിൻ്റെ ധൂർത്തും കോർപ്പറേറ്റ് വികസന കാഴ്ചപാടും ജനകീയ സമരങ്ങളോടുള്ള സമീപനങ്ങളും വെൽഫെയർ പാർട്ടി രാഷ്ട്രീയ വിഷയമായി ഈ തെരഞ്ഞെടുപ്പിലുന്നയിക്കുന്നത്. ഈ വസ്തുതകൾ തിരിച്ചറിഞ്ഞ നിലമ്പൂരിലെ വോട്ടർമാരിൽ ശക്തമായ ഇടതുസർക്കാർ വിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ട പ്രചരണ പരിപാടികൾ പിന്നിട്ടപ്പോൾ ഉണ്ടായത്. ഇതിനെ അട്ടിമറിക്കാനാണ് വെൽഫെയർ പാർട്ടിക്കെതിരെ നുണപ്രചരണങ്ങളും വിദ്വേഷ ആരോപണങ്ങളുമാമായി സി.പി.എമ്മും അവരുടെ പോക്കറ്റ് സംഘടനകളും രംഗത്തുവരുന്നത്. ഇതിനെ തിരിച്ചറിഞ്ഞ് ജനം പ്രതിരോധിക്കുംഇല്ലാക്കഥ മെനഞ്ഞ് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമമാണ് സി പി എം നിലമ്പൂരിൽ നടത്തുന്നത്.

ഇതു വഴി ഭരണ വിരുദ്ധ വികാരം മറച്ചു വെക്കാനുമുള്ള നിക്കമാണ് സി.പി എമ്മിൻ്റേത് - മോദിയുടെയും Rss ൻ്റെയും രീതി തന്നെയാണ് പിണറായിയും സി പി എമ്മും ഇതിലൂടെ പ്രയോഗവൽക്കരിക്കുന്നത് എന്ന് അദ്ധേഹം ആരോപിച്ചു.ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന,ജില്ലാ ട്രഷറർ അൻവർ കെ സി , മണ്ഡലം സെക്രട്ടറി ഇ കെ കെ ബാവ, ശരീഫ് എലെക്ട് , അബ്ദുറഹ്മാൻ മേക്കുത്ത് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News