Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയവും, കുടിവെള്ള പദ്ധതികളും സമർപ്പിച്ചു.

14 Jun 2025 23:16 IST

UNNICHEKKU .M

Share News :


മുക്കം: ഇരുപത് ലക്ഷം രൂപ ചിലവഴിച്ച് പ്രവർത്തി പൂർത്തീകരിച്ച കൊടിയത്തൂർ ജി.എം യു പി സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയവും ഗ്രാമപഞ്ചായത്തിൻ്റെ കുടിവെള്ള പദ്ധതികളും പ്രിയങ്ക ഗാന്ധി എം.പി. നാടിന് സമർപ്പിച്ചു. പഞ്ചായത്തുകൾ വികസന പദ്ധതികൾകപ്പുറം സമൂഹത്തെയും ജനങ്ങളെയും ഒന്നിച്ച് കൊണ്ട് പോകുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. നാട്ടിലെ പഞ്ചായത്തുകൾ പ്രവർത്തിക്കുന്ന രീതികളിൽ അഭിമാനമുണ്ട്. രാഷ്ട്രിയ അതിർത്തികൾപ്പുറം ഒരുമിച്ച് ചേർന്ന വികസന പ്രവർത്തനങ്ങൾ സമൂഹത്തിൽ കാണുന്നത് പ്രത്യകമായ 'അനുഭവവും സൗന്ദര്യവും നൽകുന്നു. മൂന്ന് കേവല പദ്ധതികൾ മാത്രമല്ല കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ വികസന നേട്ടവും, കാഴ്ച്ചപ്പാടുമാണ് നാം ആഘോഷിക്കുന്നത്. ഓപ്പൺ ഓഡിറ്റോറിയവും, കൂടിവെള്ള പദ്ധതികൾ സമൂഹത്തിൽ വളരെ പ്രയോജനപ്രദമാണ്. പദ്ധതികൾ സമൂഹത്തെ ഒന്നിച്ച് ശക്തിപ്പെടുത്തുന്ന പ്രവർത്തന മാതൃകയാണ്. ശുദ്ധമായ കുടിവെള്ളം എന്നത് നമുക്ക് അലങ്കാരമല്ല ജനങ്ങൾക്ക് ലഭിക്കേണ്ട അടിസ്ഥാന ആവശ്യമാണ്. ഭരണ രംഗത്ത് സ്ത്രീകളെ കാണുമ്പോൾ അഭിമാനമുണ്ട്. സമൂഹത്തിൽ ഏറ്റവും താഴ്ന്ന തട്ടിൽ അവർ നടത്തുന്ന പ്രവർത്തനങ്ങൾ നാം കണ്ട് വരുന്നത്. എട്ട് മാസമായി ഞാൻ എം.പിയായി പ്രവർത്തിക്കുന്നത്. വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ വലിയ സ്നേഹത്തിനും അംഗീകാരത്തിനു ഞാൻ കടപ്പെട്ടിരിക്കയാണ്. പ്രവർത്തനങ്ങൾ തുടങ്ങിട്ടേയുള്ളു. ജനങ്ങളെയും പ്രശ്നങ്ങളെയും മനസ്സിലാക്കുകയാണ്. സ്നേഹത്തോടപ്പം വികസനയാത്രയുമായി നമുക്ക് മുന്നോട്ട് പോകാം എം.പി. പറഞ്ഞു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എം.എൽ എ  ഗ്രാമഞ്ചായത്ത് അംഗങ്ങളായ മറിയം കുട്ടിഹസ്സൻ,ആയിഷ ചേലപ്പുറം , ബാബുപൊലുക്കുന്നത്ത്, സെക്രട്ടറി ടി. ആബിദ, പ്രധാനധ്യാപിക എം.കെ. ഷക്കില,റഷീദ് കയ്യിൽ, പ്രവീൺ കുമാർ, സി.പി. ചെറിയ മുഹമ്മദ്, നാസർ കൊളായി,ഷംസുദ്ദിൻ ചെറുവാടി, സിറാജുദ്ദിൻ എം.സി, സുജ ടോം, എൻ.കെ അഷ്റഫ്, കെ.ടി മൻസൂർ, കെ.പി. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ സ്വാഗതവും, വാർഡ് അംഗം ടി.കെ. അബൂബക്കർ നന്ദിയും പറഞ്ഞു. 

Follow us on :

More in Related News