Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്തെ പിവിആര്‍ ഐനോക്സ് തീയേറ്ററുകളിൽ ലൈവ് സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോകൾ

15 Jun 2025 10:08 IST

Enlight News Desk

Share News :

കൊച്ചി: ബദല്‍ ഉള്ളടക്ക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പിവിആര്‍ ഐനോക്‌സ് സംസ്ഥാനത്ത് കോമഡി ഷോകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പിവിആര്‍ ലുലുവില്‍ സ്‌ട്രൈറ്റ് ഔട്ടാ കൊച്ചി എന്ന പേരിലുള്ള ആദ്യത്തെ ലൈവ് സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോ അവതരിപ്പിച്ചു. മലയാളികളായ വിഷ്ണു പൈ, അക്ഷയ് ജോയല്‍, ജോമി ജോസി, ജെഫ്രി ഷോക്കി എന്നിവര്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി അവതരിപ്പിച്ചു. കോമഡി ലോഞ്ചുമായി ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നത്. 


ഈ മാസം 21നു തൃശൂർ ശോഭ സിറ്റി മാളിലെ ഐനോക്സിൽ വിഷ്ണു പൈ ക്രൗഡ് വര്‍ക്ക് ഷോ അവതരിപ്പിക്കും. മലയാളിയായ വിഷ്ണു പൈ ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്‌നെത്തുടർന്ന് 28നു പിവിആർ ലുലുവിൽ കൊച്ചി ഓപ്പൺ മൈക്ക് അരങ്ങേറും. മുഖ്യധാരാ വേദികളിൽ ലൈവ് കോമഡി ഷോകൾ അവതരിപ്പിക്കാൻ അവസരം നൽകുന്നതിലൂടെ കേരളത്തിൽ വളർന്നു വരുന്ന സ്റ്റാൻഡ് അപ്പ് കോമഡി കലാകാരന്മാർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് പിവിആർ ഐനോക്‌സും കോമഡി ലോഞ്ചും ലക്ഷ്യമിടുന്നത്.


തിയേറ്ററുകളെ സൃഷ്ടിപരമായ വേദികളാക്കി മാറ്റുന്നതിലൂടെ സിനിമാ അനുഭവത്തിന്റെ നവീകരണമാണ് കോമഡി ഫെസ്റ്റിലൂടെ പിവിആർ ഐനോക്സ് ലക്ഷ്യമിടുന്നത്

Follow us on :

More in Related News