Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗണേശ മന്ത്രങ്ങൾ ഉരുവിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചാവക്കാട് ദ്വാരക വിനായക തീരത്ത് ഗണേശ വിഗ്രങ്ങൾ നിമഞ്ജനം ചെയ്തു..

16 Sep 2026 08:57 IST

MUKUNDAN

Share News :

ചാവക്കാട്:ഗണേശ മന്ത്രങ്ങൾ ഉരുവിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചാവക്കാട് ദ്വാരക വിനായക തീരത്ത് ഗണേശ വിഗ്രങ്ങൾ നിമഞ്ജനം ചെയ്തു.കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ കേന്ദ്രീകരിച്ച് ആഘോഷിച്ചുവരുന്ന വിനായക ചതുർത്ഥി(ഗണേശോത്സവം) പൂർവ്വാധികം ഭംഗിയായി കൊണ്ടാടി.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഗുരുവായൂരിൽ നിന്നാരംഭിച്ച് മുതുവട്ടൂർ,ചാവക്കാട് ടൗൺ വഴി ഗണേശ വിഗ്രഹ ഘോഷയാത്ര ദ്വാരക വിനായക തീരത്തെത്തി.ഗുരുവായൂരിലെ പ്രധാന വിഗ്രഹത്തോടെപ്പം നാടൻ കലാരൂപങ്ങൾ,പഞ്ചവാദ്യം,വിവിധ വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ പതിനായിരക്കണക്കിന് ജനങ്ങളുടെ ഭക്തിനിർഭരമായ പ്രാർത്ഥനയോടെയാണ് ഘോഷയാത്ര നടന്നുനീങ്ങിയത്.വിനായക തീരത്ത് പ്രത്യേക പൂജകൾ ഉണ്ടായി.ചെറിയ വിഗ്രഹങ്ങളുമായി വിശ്വാസികളെത്തിയതും ഗണേശോത്സവത്തിന് പൊലിമയേകി.സ്വാഗതസംഘം രക്ഷാധികാരി വി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.രാജീവ്,കെ.എസ്.പവിത്രൻ,ടി.പി.മുരളി,പി.വത്സലൻ,എ.ആർ.മുകുന്ദരാജ,രഘു ഇരിങ്ങപ്രം,മുരളി ഗുരുവായൂർ,പുഷ്‌പ പ്രസാദ്,എ.ഒ.ജഗന്നിവാസൻ,കെ.എം.എ.സുന്ദരൻ,പുഷ്പപ്രസാദ്,കെ.വി.ശ്രീനിവാസൻ,എം.കെ.ഷൺമുഖൻ,മനോജ് പുന്ന,രാജീവ് എടക്കര എന്നിവർ നേതൃത്വം നൽകി.സാംസ്‌കാരിക സമ്മേളനത്തിന് ശേഷം വിഗ്രഹങ്ങൾ ഓരോന്നായി കടലിൽ നിമജ്ജനം ചെയ്തു.

Follow us on :

More in Related News