Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്ക് മോഷണ കേസിൽ പ്രതി പിടിയിൽ

10 Aug 2024 11:51 IST

Anvar Kaitharam

Share News :

ബൈക്ക് മോഷണ കേസിൽ പ്രതി പിടിയിൽ


വൈപ്പിൻ: എറണാകുളം വെണ്ണല ചക്കരപ്പറമ്പ് സുലേഖ മൻസിലിൽ മുഹമ്മദ് ഇർഫാൻ (18) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന കൊല്ലം സ്വദേശിയുടെ ബൈക്കാണ് മോഷ്ടിച്ച് കടന്നു കളഞ്ഞത്. പോലീസിന്റെ രാത്രി വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലാവുകയായിരുന്നു. അന്വേഷണ സംഘത്തിൽ ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ് സബ്ബ് ഇൻസ്പെക്ടർ കെ.കെ.ദേവരാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രാഹുൽ, അനൂപ്, ചിത്ര എന്നിവരാണ് ഉണ്ടായിരുന്നത്.

ഞാറക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow us on :

More in Related News