Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ ആലുവയിൽ കുഴഞ്ഞ് വീണ് മരിച്ചു.

20 Aug 2026 12:22 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ ആലുവയിൽ കുഴഞ്ഞ് വീണ് മരിച്ചു.

തലയോലപ്പറമ്പ് വടയാർ സോബൈസ് നിവാസിൽ സോബൈസ് ശിവദാസ് (47) ആണ് മരിച്ചത്. എറണാകുളം തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ്. 

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ആലുവ സീനത്ത് സിനിമ തിയറ്ററിലെ ശുചി മുറിയിൽ കുഴഞ്ഞ് വീണ് കിടക്കുന്നത് കണ്ട് ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലുവ ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് - ശിവദാസൻ (റിട്ടേഡ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥൻ). മാതാവ് - സുശീല. ഭാര്യ - ബിൻസി ( മുട്ടുചിറ HGM ഹോസ്പിറ്റൽ ഫാർമസിസ്റ്റ് ). ഹൃദ്യ (നാലാം ക്ലാസ് വിദ്യാർഥിനി, ലിസ്യൂസ് സ്കൂൾ, വൈക്കം), ഹിരൺ (2 വയസ്സ്).


Follow us on :

More in Related News