Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാൽപ്പാറയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 9 മലയാളികൾ മരിച്ചു, 4 പേർക്ക് ഗുരുതര പരിക്ക്

17 Apr 2026 20:00 IST

NewsDelivery

Share News :

മലപ്പുറം: തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏഴു സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. മലപ്പുറം വളാഞ്ചേരിക്ക് സമീപം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിൽനിന്നും വിനോദയാത്ര പോയ അധ്യാപകരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. ഡ്രൈവറടക്കം 13 പേർ ഉൾപ്പെട്ടതായിരുന്നു സംഘം. അപകടത്തിൽ വാഹനം പൂർണമായി തകർന്നു.

വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽനിന്ന് 16-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴായിരുന്നു അപകടം

Follow us on :

More in Related News