Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്സോ കേസിൽ 66 കാരൻ അറസ്റ്റിൽ.

17 Dec 2024 08:42 IST

Fardis AV

Share News :


കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 66–കാരനെ നല്ലളം പോലീസ് പിടികൂടി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തെക്കനംകണ്ടി പറമ്പ് ബൈത്തുൽനൂർ വീട്ടിൽ അബ്ദുൽ അസീസ്  (66 ) നെയാണ് നല്ലളം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പ്രതി അതിജീവിതയെ വീട്ടിൽവെച്ച് ലൈംഗികാതിക്രമം നടത്തുകയും, ശേഷം ആരോടും പറയരുതെന്ന് പറഞ്ഞ് പണം നൽകുകയുമായിരുന്നു. പ്രതി വീട്ടിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നല്ലളം പോലീസ് സ്റ്റേഷനിലെ SI മാരായ സജിത്, ലതീഷ്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പ്രതിയുടെ വീട്ടിൽനിന്നാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.

Follow us on :

More in Related News