Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2026 23:56 IST
Share News :
സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്.
രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അബു സലിം സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ താരത്തിന്റെ കാറിന്റെ മുൻവശം പൂർണമായും തകർന്നു.
'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അബു സലിമിനൊപ്പം ഡ്രൈവറടക്കം രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു.
അപകടം ഗുരുതരമായിരുന്നെങ്കിലും വാഹനത്തിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് നേരിയ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
Follow us on :
More in Related News
Please select your location.