Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 12:23 IST
Share News :
മലപ്പുറം: മലപ്പുറത്ത് 12 പേർക്ക് H1 N1 സ്ഥിരീകരിച്ചു. ജൂലായ് ഒന്ന് മുതൽ എഴ് വരെയുള്ള ദിവസങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. വഴിക്കടവ് സ്വദേശിക്കാണ് അവസാനം രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗസാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഈ വർഷം ജില്ലയിൽ 30 കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളമാകെ പനിക്കിടയിലാണ്. ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച് 1 എൻ 1, വെസ്റ്റ് നെയ്ൽ, അമീബിക് മസ്തിഷ്ക ജ്വരം എന്നിങ്ങനെ രോഗങ്ങളുടെ പട്ടിക നീളുകയാണ്. തിരുവനന്തപുരത്താണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ അതീവ ജാഗ്രതയിലാണ് കേരളം. മാത്രമല്ല, ഡെങ്കിപ്പനി വ്യാപനത്തിലും കേരളം ആശങ്കയിലാണ്. ഒരാഴ്ചയ്ക്കിടെ 8379 പേർക്കാണ് പനി ബാധിച്ചത്.
Follow us on :
Tags:
More in Related News
Please select your location.