Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘അബ്ദുല്ല ബാസിലിനെതിരായ കേസ് പിൻവലിക്കണം’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ. ഫിറോസ്

07 Sep 2026 08:08 IST

NewsDelivery

Share News :

‘വർഗീയത പറഞ്ഞവരെ സംരക്ഷിക്കില്ല, പക്ഷേ തുറന്നുകാട്ടിയതിന് കേസെടുക്കാൻ അനുവദിക്കില്ല’

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്ക് പിന്നാലെ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത നടപടിയിൽ യൂത്ത് ലീഗ് രൂക്ഷ വിമർശനവുമായി രംഗത്ത്. കേസ് പിൻവലിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.

കേസ് പിൻവലിക്കണമെന്ന് ആഭ്യന്തരമന്ത്രിയെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതായും ഫിറോസ് പറഞ്ഞു. വർഗീയത പറയുന്നവരെ ഒരിക്കലും പിന്തുണയ്ക്കില്ല. എന്നാൽ വർഗീയത പറഞ്ഞവരുടെ യാഥാർഥ്യം തുറന്നുപറഞ്ഞതിന്റെ പേരിൽ കേസെടുക്കാനും വേട്ടയാടാനും മുസ്‌ലിം ലീഗ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ബിഗ് ടി.വി. അവതാരക അപർണ കുറുപ്പിന്റെ പരാതിയിലാണ് കൊച്ചി സൈബർ പൊലീസ് അബ്ദുല്ല ബാസിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾക്കും ഐ.ടി. ആക്ടിലെ 67-ാം വകുപ്പിനുമാണ് കേസ്. പി.കെ. ഫിറോസിന്റെ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും രംഗത്തെത്തി.

Follow us on :

More in Related News