Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2026 12:50 IST
Share News :
കോഴിക്കോട്: മലബാറിലെ ആദ്യത്തെ വനിതാ കോളേജും വനിതാ വിദ്യാഭ്യാസരംഗത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നുമായ പ്രോവിഡൻസ് വിമൻസ് കോളേജ് (ഓട്ടോണമസ്) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ജൂലൈ 17ന് തുടക്കമാകും. സ്വയംഭരണ പദവി ലഭിച്ചതിന് ശേഷമുള്ള ആദ്യ ബിരുദദാനച്ചടങ്ങും പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും അന്നേ ദിവസം രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, എം.കെ. രാഘവൻ എം.പി., അഡ്വ. കെ. ജയന്ത് എം.എൽ.എ., ജില്ലാ കളക്ടർ മാധവിക്കുട്ടി എം.എസ്. (IAS), വാർഡ് കൗൺസിലർ ഹരീഷ് പൊറ്റങ്ങാടി, പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ. മുരളീധരൻ എന്നിവർ പങ്കെടുക്കും.
67 വിദ്യാർത്ഥിനികളുമായി ആരംഭിച്ച കോളേജ് ഇന്ന് 20 ബിരുദ കോഴ്സുകളും 6 ബിരുദാനന്തര ബിരുദ കോഴ്സുകളും 6 ഗവേഷണ കേന്ദ്രങ്ങളുമായി 2300-ലധികം വിദ്യാർത്ഥിനികൾ പഠിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു. "In Thy Light We See Light" എന്ന ആപ്തവാക്യം ഉയർത്തിപ്പിടിക്കുന്ന കോളേജ് വിജ്ഞാനത്തോടൊപ്പം സത്യം, നീതി, സ്നേഹം എന്നീ മൂല്യങ്ങളും വിദ്യാർത്ഥിനികളിൽ വളർത്തിയെടുക്കുന്നതിന് പ്രാധാന്യം നൽകുന്നു.
പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 75 പ്ലാറ്റിനം ജൂബിലി സ്കോളർഷിപ്പുകളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിനിക്കായി ഭവന നിർമാണ പദ്ധതിയും നടപ്പാക്കും.
ദേശീയ അംഗീകാരങ്ങളുടെ നേട്ടം
NAAC-ന്റെ ഉയർന്ന ഗ്രേഡ്, കേരള സർക്കാരിന്റെ Excellentia-25 Award, DST STAR College അംഗീകാരം, DST CURIE Scheme, IUCAA Centre എന്നീ അംഗീകാരങ്ങൾ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കോളേജ് സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ നിലവാരത്തിലുള്ള സ്പോർട്സ് സൗകര്യങ്ങൾ, 65,000-ത്തിലധികം പുസ്തകങ്ങളും ഇ-ജേർണലുകളും ഉൾക്കൊള്ളുന്ന ആധുനിക ലൈബ്രറി, എൻ.എസ്.എസ്., എൻ.സി.സി., ഗവേഷണം, കായികം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലും കോളേജ് ശ്രദ്ധേയ സാന്നിധ്യമാണ്.
Follow us on :
Tags:
Please select your location.