Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2026 08:45 IST
Share News :
കോഴിക്കോട്: സൗഹൃദത്തിൻ്റെ നിറങ്ങളെല്ലാം ചാലിച്ച് ഓർമ്മപ്പുസ്തകത്തിൻ്റെ താളിൽ അവർ ഒരിക്കൽക്കൂടി എഴുതി... ഈ കലാലയവും ഇവിടെ പിറന്ന കൂട്ടുകെട്ടും അത്രമേൽ പ്രിയപ്പെട്ടതാണെന്ന്.
മീഞ്ചന്ത ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 1996-1998 ബാച്ച് പ്രീ ഡിഗ്രി വിദ്യാർത്ഥികളാണ് 30 വർഷങ്ങൾക്ക് ശേഷം വീണ്ടും കാമ്പസിൽ ഒത്തുചേർന്നത്.
'ഓട്ടോഗ്രാഫ് '96' എന്ന പേരിൽ നടന്ന പുനസമാഗമത്തിൻ്റെ ഉദ്ഘാടനം കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയറും കോളജിൻ്റെ മുൻ പ്രിൻസിപ്പലുമായ ഡോ. എസ് ജയശ്രീ നിർവഹിച്ചു.
സംഘാടക സമിതി ചെയർമാൻ ലഫ്. കേണൽ വിപിൻനാഥ് . പി (റിട്ട.) അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പലിൻ്റെ പ്രതിനിധി പി. ഷൈനി, ബാച്ച് പ്രതിനിധികളായ സി.കെ. ജംഷീദ്, കെ. അനൂപ് , സംഗീത ഹരീഷ്, കെ. കണ്ണൻ എന്നിവർ ആശംസകളർപ്പിച്ചു.
തുടർന്ന് പരിചയം പുതുക്കൽ, റീൽസ് ഓഫ് മെമ്മറീസ് പ്രദർശനം, ക്ലാസ് ഫോട്ടോ സെഷൻ, വിട പറഞ്ഞ അധ്യാപകർക്കും സഹപാഠികൾക്കുമുള്ള സ്‌മരണാഞ്ജലി, കാമ്പസ് വിസിറ്റ് എന്നിവ നടന്നു. ബാച്ച് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ടി. സുമേഷ്, എം ബിജി , കെ. ബിന്ദു, വി .സി . പ്രശാന്ത്, ടി.വി. ജോഷി, ഡോ. രമീള ദേവി, വിവിധ ക്ലാസ് കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Please select your location.