Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; തലയോലപ്പറമ്പ് സ്വദേശിയെ ഏറ്റുമാനൂർ പോലീസ് പിടികൂടി.

26 Aug 2024 23:29 IST

santhosh sharma.v

Share News :

വൈക്കം : യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി മുജീബ് റഹ്മാൻ (48) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്‌ച രാവിലെ കോട്ടയത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ ആയിരുന്നു അതിക്രമം. യുവതിയുടെ സീറ്റിന് സമീപത്ത് നിന്നിരുന്ന ഇയാൾ യുവതിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്സിൻ്റെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.. ഇയാൾക്ക് വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Follow us on :

More in Related News