Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പള്ളിയിൽ നിന്ന് കൈക്കുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ച യുവതി അറസ്റ്റിൽ

09 Aug 2024 06:03 IST

Enlight Media

Share News :

തിരൂർ: പള്ളിയിൽവെച്ച് കൈകുഞ്ഞിന്റെ അര ഞ്ഞാണം മോഷണം നടത്തിയ കേസിൽ നിറമ രുതൂർ സ്വദേശിനിയായ യുവതി അറസ്റ്റിൽ. നിറ മരുതൂർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗ ത്തെയാണ് (48) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്‌ച വൈകീട്ടാണ് സം ഭവം. തിരൂർ പാൻബസാറിലെ പള്ളിയിൽ നമ സ്കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉ ണ്ടായിരുന്ന കൈകുഞ്ഞിൻ്റെ അരഞ്ഞാണമാ ണ് മോഷ്ടിക്കപ്പെട്ടത്.

വിവരം അറിഞ്ഞ തിരൂർ പൊലീസ് സ്ഥലത്തെ ത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരു ന്നു. സ്വർണം മോഷ്ടിച്ചതിനെക്കുറിച്ച് പൊലീസ് ചോദ്യം ചെയ്തപ്പോൾ എടുത്തിട്ടില്ല എന്ന രീതി യിൽ യുവതി ആദ്യം നിഷേധിച്ചു. എന്നാൽ, സി. സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സ്വർണം വിഴുങ്ങിയതായി സംശയം തോന്നിയ പൊലീസ് എക്സസ്‌റേ എടുത്തു പരിശോധിച്ചതി ൽ ഡോക്ടർ യുവതിയുടെ ശരീരത്തിൽ സ്വർണ ത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രതിയെ തി രൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരൂർ സി.ഐ കെ.ജെ. ജിനേഷിന്റെ നേതൃത്വ ത്തിൽ എസ്.ഐ ആർ.പി. സുജിത്ത്, എ.എസ്. ഐ ഹൈമാവതി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. ജിനേഷ് എന്നിവർ ചേർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.


Follow us on :

More in Related News