Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ആർപ്പൂക്കരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

24 Jun 2026 23:07 IST

CN Remya

Share News :

കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പനമ്പാലം ജീബു നിവാസിൽ എ. ഗംഗാധരൻ (76) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആർപ്പൂക്കര പനമ്പാലം ജംഗ്ഷനിലായിരുന്നു അപകടം. 

തിരുവല്ലയിൽ തയ്യൽ ജോലി ചെയ്യുന്ന ഗംഗാധരൻ രാവിലെ ജോലിക്ക് പോകുന്നതിനായി ബൈക്കിൽ കോലേട്ടമ്പലം ഭാഗത്ത്നിന്ന് പനമ്പാലം ജംഗ്ഷനിലെത്തിയപ്പോൾ കോട്ടയം ഭാഗത്ത്നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ. സംസ്‌കാരം 25ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. 

ഭാര്യ: പരേതയായ എസ്. ജാനകി (റിട്ട. ഹെഡ് നേഴ്‌സ് എം.സി.എച്ച്, കോട്ടയം). മക്കൾ: ജിബു (സി.ഐ.ടി.യു ടാക്‌സി ഡ്രൈവർ, എം.സി.എച്ച്), ദീപു (ഒമാൻ), ദിവ്യ (മംഗലാപുരം). മരുമക്കൾ: മാധുരി, റിൻ്റു, സജയൻ.

Follow us on :

More in Related News