Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഷ്ഠാദിന വാർഷികവും ക്ഷേത്രക്കുള സമർപ്പണവും; സാംസ്‌കാരിക സമ്മേളനം നടന്നു.

24 Jun 2026 21:34 IST

PALLIKKARA

Share News :

വള്ളിക്കുന്ന്: കടലുണ്ടിപിഷാരിക്കൽ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാർഷികാഘോഷത്തിന്റെയും ക്ഷേത്രക്കുള സമർപ്പണത്തിന്റെയും ഭാഗമായി സാംസ്‌കാരിക സമ്മേളനം നടന്നു. ചിറമംഗലത്ത് നാരായണൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. ആൻഡ്രിയ അഭിലാഷ് പ്രാർഥന നിർവഹിച്ചു. സമ്മേളനം അവോക്കി ഗ്രൂപ്പ് എം.ഡി. കൃഷ്ണൻകുട്ടി കോട്ടക്കളത്തിൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് വേലായുധൻ പറമ്പിൽ അധ്യക്ഷത വഹിച്ചു. സി.എം. കരുണാകരൻ പ്രഭാഷണം നടത്തി. സന്തോഷ് ഫാർമസി എം.ഡി. കെ. വേലായുധൻ, വാർഡ് അംഗം കെ.വി. അജയ്‌ലാൽ, എ.പി. പുരുഷോത്തമൻ, കെ. സരസു, റജീന ഹരിദാസ്, പി.ടി. ബാബു എന്നിവർ സംസാരിച്ചു.

Follow us on :

More in Related News