Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് യുവാവിനെ വീട് കയറി മർദ്ദിച്ചു. പരിക്കേറ്റ യുവാവ് ചികിത്സയിൽ.

03 Apr 2026 18:03 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് യുവാവിനെ വീട് കയറി മർദ്ദിച്ചു. പരിക്കേറ്റ കെ. എസ് മംഗലം സ്വദേശി നസീമുദ്ദീൻ (30) വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

മറവൻതുരുത്ത് ടോൾ ജംഗ്ഷന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഹൈദരാബാദ് സ്വദേശികളാണ് ആക്രമണം നടത്തിയത്. സിവിൽ ഏവിയേഷൻ കോഴ്സ് പഠിപ്പിക്കുവാൻ ഹൈദരാബാദിൽ പോയ യുവാവ് അവിടെ പഠിക്കാൻ എത്തിയ പെൺകുട്ടിയുമായി പ്രണയത്തിലാവുകയും കഴിഞ്ഞ ദിവസം പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് യുവാവ് കാരണമാണെന്നും പറയപ്പെടുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും അടക്കം മൂന്നംഗ സംഘം യുവാവ് ഒറ്റയ്ക്ക് താമസിക്കുന്ന കെ.എസ് മംഗലത്തെ വീട്ടിൽ എത്തുകയും വാക്ക് തർക്കത്തിനിടെ യുവാവിനെ മർദ്ദിക്കുകയുമായിരുന്നു. നാട്ടുകാരാണ് ഇവരെ തടഞ്ഞ് വച്ച് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് വൈക്കം പോലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Follow us on :

More in Related News