Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉണ്ണികൃഷ്ണൻ പുതൂരിൻ്റെ 12-ാം ചരമവാർഷികം:അനുസ്മരണ യോഗം സംഘടിപ്പിച്ചു..

02 Apr 2026 21:31 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗുരുവായൂരിൻ്റെ കഥാകാരൻ ഉണ്ണികൃഷ്ണൻ പുതൂരിൻ്റെ 12-ാം ചരമവാർഷികത്തോടനുബന്ധിച്ച് പൗരാവലിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.ഗുരുവായൂർ നഗരസഭ മുൻ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.പുതൂർ കഥകളുടെ തമിഴ് വിവർത്തനമായ മനതിൽ വാഴും മലയാള കഥൈകൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോടിന് നൽകി നിർവഹിച്ചു.ഷാജു പുതൂർ അധ്യക്ഷത വഹിച്ചു.ബാലൻ വാറണാട്ട്,സജീവൻ നമ്പിയത്ത്,വി.പി.ഉണ്ണികൃഷ്ണൻ,അഡ്വ.രവി ചങ്കത്ത്,സേതു തിരുവെങ്കിടം,ശ്രീകുമാർ ഇഴുവപ്പാടി,പി.ഐ.സൈമൺ,എം.സി.രാജനായണൻ,കാറളം രാമചന്ദ്രൻ നമ്പ്യാർ,അബ്ദുട്ടി കൈതമുക്ക്,ആലക്കൽ രാധാകൃഷ്ണൻ,ഫൈസൽ ബാവ,സുവർണ്ണ മനോജ്,എം.പി.ശങ്കരനാരായണൻ,മുരളി അമ്പലത്ത്,എം. എസ്.ശ്രീഹരി,പി.എസ്.സജ്ന,എം.സി.രാജനാരായണൻ എന്നിവർ സംസാരിച്ചു.ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങ് ആരംഭിച്ചത്.

Follow us on :

More in Related News