Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് എതിരെ വന്ന ഇരുചക്രവാഹനങ്ങൾ കൂട്ടി ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്.

16 Aug 2026 21:42 IST

santhosh sharma.v

Share News :

വൈക്കം: എതിരെ വന്ന ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. തലയോലപ്പറമ്പ്-വൈക്കം റോഡിൽ പുളിം ചുവട് ജംഗ്ഷന് സമീപം ഞായറാഴ്ച വൈകിട്ട് 8 മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ചെമ്പ് പുത്തൻചിറയിൽ ആകാശ് (20), വൈക്കം ചാലപ്പറമ്പ് സ്വദേശി ശ്രീഹരി ബിജു (19) എന്നിവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഇരു ചക്രവാഹനത്തിന് പിന്നിൽ ഇരുന്ന് സഞ്ചരിച്ചിരുന്ന ചാലപ്പറമ്പ് രാഹുൽ ഭവനിൽ രാഹുൽ (19) നും സാരമായി പരിക്കേറ്റ് ചികിത്സയിലാണ്.


Follow us on :

More in Related News