Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരത്തിൽ ചൊവ്വാഴ്ച്ച വൈകീട്ട് 4.30 മണി മുതൽ 6 മണി വരെ ഗതാഗത നിയന്ത്രണം..

06 Apr 2026 21:29 IST

MUKUNDAN

Share News :

ചാവക്കാട്:കേരള നിയമസഭ ഇലക്ഷനോടനുബന്ധിച്ച് ചൊവ്വാഴ്ച്ച വൈകീട്ട് 4.30 മണി മുതൽ 6 മണി വരെ ചാവക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം.തൃശ്ശൂർ പാവറട്ടി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ചാവക്കാട് ബസ്റ്റാന്റിലും,കൊടുങ്ങല്ലൂർ വാടാനപ്പള്ളി ഭാഗത്തുനിന്ന് ഗുരുവായൂര്‍ കുന്നംകുളം ഭാഗത്തേക്ക് വരുന്ന ബസ്സുകളും,ചെറുവാഹനങ്ങളും തെക്കേ ബൈ പാസ്സ് വഴി പൊന്നറ ജംഗ്ഷനിൽ പ്രവേശിച്ച് വടക്കേ ബൈപ്പാസ് വഴിയും,പഞ്ചാരമുക്ക് വഴിയും പോകാവുന്നതാണ്.കുന്നംകുളം വശത്തുനിന്നും ചാവക്കാട് വശത്തേക്ക് വരുന്ന ബസ്സുകളുൾപ്പെടെയുള്ള ഭാരവാഹനങ്ങൾ ചാവക്കാട് വടക്കേ ബൈപ്പാസ്(ജോസ്കോ) വഴിയും ചെറിയ വാഹനങ്ങൾ താലൂക്ക് ഹോസ്പിറ്റൽ ജംഗ്ഷൻ അനുഗ്യാസ് റോഡ് വഴിയും ചാവക്കാട് പോകേണ്ടതാണ്.പാവറട്ടി ഭാഗത്തു നിന്നും പൊന്നാനി ഹൈവേയിലേക്ക് പ്രവേശിക്കേണ്ട ചെറിയ വാഹനങ്ങൾ‍ അനുഗ്യാസ് റോഡ് താലൂക്ക് ഹോസ്പിറ്റൽ മണത്തല വിശ്വനാഥക്ഷേത്രം വഴിയും,ഓവുങ്ങൽ പുന്ന പുതിയറ വഴിയും,ഓവുങ്ങൽ മല്ലാട് എടക്കഴിയൂര്‍ കാജാ സെന്റര്‍ വഴിയും പോകേണ്ടതാണ്.പൊന്നാനി ഹൈവേയിൽ നിന്നും ചാവക്കാട്,ഗുരുവായൂര്‍,പാവറട്ടി ഭാഗങ്ങളിലേക്കുള്ള ചെറിയ വാഹനങ്ങൾ ഈ വഴികൾ ഉപയോഗിക്കേണ്ടതാണ്.പൊന്നാനി ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ മുല്ലത്തറ വന്ന് ട്രിപ്പ് അവസാനിപ്പിച്ച് തെക്ക് ദിശയിലുള്ള ഹൈവേ വര്‍ക്ക് നടക്കുന്ന സര്‍വ്വീസ് റോഡിൽ പാര്‍ക്ക് ചെയ്യേണ്ടതാണ്.വാടാനപ്പള്ളി ഭാഗത്തുനിന്നും വരുന്ന ഭാര വാഹനങ്ങൾ ഗതാഗത നിയന്ത്രണ സമയത്ത് മുത്തന്‍മാവിന് ശേഷം ഹൈവേയിൽ ബ്ലോക്ക് വരാത്ത രീതിയിൽ പാര്‍ക്ക് ചെയ്യേണ്ടതാണ്.പൊന്നാനി ഭാഗത്തുനിന്നും വരുന്ന ഭാരവാഹനങ്ങൾ മണത്തല അയിനിപ്പുള്ളിക്ക് സമീപമുള്ള ഹൈവേയിൽ ഗതാഗത തടസ്സം വരാത്ത രീതിയിൽ പാര്‍ക്ക് ചെയ്യേണ്ടതാണ്.കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നും പൊന്നാനി ഭാഗത്തേക്ക് വരുന്ന ചെറുവാഹനങ്ങൾ ചാവക്കാട് ബീച്ച് റോഡ് വഴി പോകേണ്ടതാണ്.പൊന്നാനി ഭാഗത്തു നിന്നും കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുല്ലത്തറയിൽ നിന്നും ചാവക്കാട് ബീച്ച് റോഡ് വഴിയും നാലുമണിക്കാറ്റ് വഴിയും മൂന്നാം കല്ലിൽ പ്രവേശിച്ച് പോകേണ്ടതാണ്.വൈകീട്ട് 6 മണിക്ക് കൊട്ടിക്കലാശത്തിന് ശേഷം ഗതാഗത നിയന്ത്രണം സാധാരണ ഗതിയിലാകുമെന്ന് ചാവക്കാട് പോലീസ് അറിയിച്ചു. 



Follow us on :

More in Related News