Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ ഇന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

15 Apr 2026 06:50 IST

Jithu Vijay

Share News :

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ ഇന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഏപ്രില്‍ 15-ന് ഉച്ചയ്‌ക്ക് 11.30 മുതല്‍ രാത്രി ഏഴുമണിവരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. എഐഎഡിഎംകെ- ബിജെപി സഖ്യത്തിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 15 ബുധനാഴ്ച നാഗർകോവിലിലെത്തുന്നത്.


തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകുന്നതിനാൽ മുൻ കരുതലെന്നോണം തലസ്ഥാനത്തും ഗതാഗത നിയന്ത്രണമുണ്ട്. ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 7 വരെ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. പ്രധാനമന്ത്രിയുടെ യാത്രാ റൂട്ടിലെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു.


പാര്‍ക്കിംഗ് നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്യും. വിമാനത്താവളം, തമ്പാനൂര്‍, ചാക്ക, കിളളിപ്പാലം ഉള്‍പ്പെടെയുളള പ്രധാന റോഡുകളില്‍ ഗതാഗതം വഴിതിരിച്ചുവിടും.

ഉച്ചയ്‌ക്ക് രണ്ടുമണി മുതല്‍ നാലുമണി വരെയും വൈകീട്ട് ആറുമണി മുതല്‍ ഏഴുമണി വരെയും ശംഖുമുഖം- എയര്‍പോര്‍ട്ട് റൂട്ടില്‍ വാഹനങ്ങള്‍ അനുവദിക്കില്ല. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ ചാക്ക-ഈഞ്ചക്കല്‍- വലിയതുറ വഴി യാത്ര ക്രമീകരിക്കണം. യാത്രക്കാര്‍ മുന്‍കൂട്ടി സമയം ക്രമീകരിക്കണമെന്ന് സിറ്റി പോലീസ്‌ നിര്‍ദേശം നല്‍കി.


വിവരങ്ങള്‍ക്കായി പോലീസ്‌ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു: 0471 2558731, 9497930055

Follow us on :

More in Related News