Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പയ്യോളിയിൽ വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു

23 Mar 2026 15:19 IST

ENLIGHT MEDIA PERAMBRA

Share News :

പയ്യോളി: പയ്യോളി ബസ് സ്റ്റാൻഡ് കെട്ടിട സമുച്ചയത്തിലെ വ്യാപാരി കുഴഞ്ഞുവീണു മരിച്ചു. ഇരിങ്ങൽ പഴയ കേരളാ ക്വയറിന് സമീപം വടക്കേ ചെത്തിൽ മുരുകൻ (66) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.

പയ്യോളിയിലെ 'ശ്രീശാസ്ത ഫ്ലവർ സ്റ്റാൾ' ഉടമയായ മുരുകൻ പതിവുപോലെ കട തുറക്കാനെത്തിയതായിരുന്നു. കട തുറന്ന ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻതന്നെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


തമിഴ്നാട് തൂത്തുക്കുടി ഓട്ടപ്പിടാരം നോർത്ത് പറമ്പൂർ സ്വദേശിയാണ് മുരുകൻ . പരേതരായ സുബ്ബമ്മാളിൻ്റെയും അങ്കപ്പൻ്റെയും മകനാണ്. 

ഭാര്യ: സുമതി (വ്യാപാരി).മക്കൾ: സുധീഷ്,

അശ്വതി.സഹോദരങ്ങൾ: പരേതരായ ഉലങ്കയ്യ , ഷൺമുഖ സുന്ദരം, വെള്ളച്ചാമി, മാരിയപ്പൻ, കറുപ്പായി. കഴിഞ്ഞ 45 വർഷമായി കുടുംബ സമേതം പയ്യോളിയിൽ പൂകച്ചവടം നടത്തിവരികയായിരുന്നു.

Follow us on :

Tags:

More in Related News