Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ.

20 Dec 2025 22:16 IST

santhosh sharma.v

Share News :

വൈക്കം:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ നാളെ(ഡിസംബര്‍ 21 ഞായര്‍) രാവിലെ പത്തിന് നടക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലും തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന അംഗത്തിന് അതാത് വരണാധികാരി ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ഈ അംഗം മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കും.

വൈക്കം നഗര സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം 16-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കെ.ജി അബ്ദുൾ സലാം റാവുത്തർക്ക് വരണാധികാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് ഇദ്ദേഹം മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. നഗരസഭ കൗൺസിൽ ഹാളിലാണ് ചടങ്ങ്. വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ മുതിർന്ന അംഗമായ ചെമ്മനത്തുകര ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കെ.കെ ശശികുമാറിന് വരണാധികാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് തുടർന്ന് ഇദ്ദേഹം മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കല്ലറ ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ നിന്നും വിജയിച്ച ബാബു ജോർജ്ജും, വെച്ചൂർ പഞ്ചായത്തിൽ മുതിർന്ന അംഗം വി.ടി ജയശ്രീയും, തലയാഴത്ത് 10-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗം പി.സുശീല കുമാരിയും, ടി.വി പുരത്ത് മൂന്നാം വാർഡിൽ നിന്നും വിജയിച്ച പോൾസൺ ജോസഫും, ഉദയനാപുരത്ത് മുതിർന്ന അംഗം കെ.ജി രാജുവും വരണാധികാരി മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചൊല്ലും. മറവൻതുരുത്തിൽ മുതിർന്ന അംഗം പി.പി പത്മനന്ദനനും, ചെമ്പിൽ 6-ാം വാർഡിൽ നിന്നും വിജയിച്ച കെ. ജെ സണ്ണിയും, വെള്ളൂരിൽ രണ്ടാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ടി.വി ബേബിയും ആദ്യം പ്രതിജ്ഞ ചെയ്ത ശേഷം മറ്റ് ബേബി അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കെടുക്കും. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ നിന്നും വിജയിച്ച ജോൺ തറപ്പേൽ മറ്റ് അംഗങ്ങളുടെ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ വിവിധ മുന്നണികളുടെ നേതൃത്വത്തിൽ പ്രകടനമായിട്ടാണ് സത്യപ്രതിജ്ഞ ചടങ്ങിന് എത്തുക.

Follow us on :

More in Related News