Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിറവ് ബന്ദിപ്പൂവ്‌ കൃഷിയുടെ ചെമ്പ് പഞ്ചായത്ത് തല വിതരണോത്ഘാടനം നടത്തി.

04 Jun 2026 18:25 IST

santhosh sharma.v

Share News :

വൈക്കം; ബ്ലോക്ക് പഞ്ചായത്ത്,ചെമ്പ് ഗ്രാമപഞ്ചായത്ത്, ചെമ്പ് കൃഷിഭവൻ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന നിറവ് ബന്ദിപ്പൂവ്‌ കൃഷിയുടെ പഞ്ചായത്ത്തല വിതരണോത്ഘാടനം നടത്തി. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ സണ്ണി ഉദ്ഘാടനം നിർവഹിച്ചു.കൃഷിഭവനിൽ നടന്ന ചടങ്ങിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. എസ് പുഷ്പമണി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അശ്വിനിദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകന്യ സുകുമാരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ജയപ്രകാശ്, ടി.ടി ബിജു, ടി. ദീപു,മനുമോൾ സുമേഷ്, രാജി പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News