Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മായനാട് സ്വദേശിനിയായ യുവതിയെയും മൂന്ന് പെൺകുട്ടികളെയും കാണാതായി

04 Jun 2026 06:43 IST

NewsDelivery

Share News :

കോഴിക്കോട്: മായനാട് സ്വദേശിനിയായ യുവതിയെയും മൂന്ന് പെൺകുട്ടികളെയും കാണാതായി. പാറോൽ മീത്തൽ, കോട്ടാംപറമ്പ്, മായനാട് സ്വദേശി സറീന (33), മക്കളായ ആയിഷാ മിൻഹ (12), ഫാത്തിമ ലിയ (10), നബീസത്ത് മറിയം (6) എന്നിവരെയാണ് 2026 മേയ് 29 വെള്ളിയാഴ്ച മുതൽ കാണാതായത്.

പാലക്കോട്ടുവയലിലെ വീട്ടിൽ നിന്ന് കുറ്റിക്കടവിലേക്ക് പോകുന്നതായി പറഞ്ഞാണ് ഇവർ ഇറങ്ങിയത്. പിന്നീട് ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണവും വിഫലമായി.

ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കുടുംബാംഗങ്ങളും മെഡിക്കൽ കോളേജ് പോലീസും അറിയിച്ചു.

വിവരങ്ങൾക്ക്: 

കുടുംബാംഗങ്ങൾ: 99471 71718

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ: 0495 2355744, 94979 80749

എല്ലുകള്‍ക്ക് ഒടിവ്, ശരീരത്തിലാകെ 51 മുറിവുകള്‍; നെടുമങ്ങാട്ടെ കുഞ്ഞ് നേരിട്ടത് കൊടും ക്രൂരത

Follow us on :

More in Related News