Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2026 15:47 IST
Share News :
വൈക്കം: കേന്ദ്ര സർക്കാരിന്റെ ജനജീവിതം ദുരിതത്തിലാക്കുന്ന പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് സി പി എം വൈക്കം, തലയോലപ്പറമ്പ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ
പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വൈക്കം ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ നടന്ന ധർണ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി. കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി. ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ കെ രഞ്ജിത്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. ഹരിദാസ്, ടി. ടി സെബാസ്റ്റ്യൻ, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കവിത റെജി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശശികുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു, സി.പി ജയരാജ്, പി. സി അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിക്ഷേധ ധർണ്ണ
ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വി സുനിൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഡോ.സി.എം കുസുമൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. ശെൽവരാജ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. വി ഹരിക്കുട്ടൻ,ടി. എൻ സിബി, കെ. ബി രമ, രഞ്ജുഷ ഷൈജി, വി. ടി പ്രതാപൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സാജിത യൂസഫ്, ആരതി വിനയൻ, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ജയ അനിൽ, ഡിവൈഎഫ്ഐ നേതാക്കളായ ആർ. രോഹിത്, എസ്. സന്ദീപ് ദേവ്, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം അമലേന്ദു ദാസ് തുടങ്ങിയവർ പ്രസംഗിച്ചു. ധർണ്ണയ്ക്ക് മുന്നോടിയായി നടന്ന പ്രതിഷേധ മാർച്ചിലും നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.