Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാപാരി നേതാക്കളുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. നാട്ടുകാർ ചേർന്ന് പൂട്ടിയ കട തുറന്നു പ്രവർത്തിപ്പിച്ചു.

05 Jun 2026 05:47 IST

Muhammad Tv

Share News :

വ്യാപാരി നേതാക്കളുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. നാട്ടുകാർ ചേർന്ന് പൂട്ടിയ കട തുറന്നു പ്രവർത്തിപ്പിച്ചു.

നാദാപുരം: ചെന്നെെ സ്വദേശി നാദാപുരത്ത് ആരംഭിച്ച വ്യാപാര സ്ഥാപനത്തിനെതിരെ വ്യാഴാഴ്ച വ്യാപാരി നേതാക്കൾ സ്വീകരിച്ച നിലപാടിനെതിരെ പ്രതിഷേധം ശക്തമായി. ഇന്നലെ ഉച്ചയോടെ സ്ഥാപനത്തിലെത്തിയ നേതാക്കൾ ഗുണമേൻമയില്ലെന്നും പഞ്ചായത്ത് ലൈസൻസ് ഇല്ലെന്നും പറഞ്ഞ് കട നിർബന്ധപൂർവ്വം അടപ്പിക്കുകയായിരുന്നു. ഏതെടുത്താലും 180 രൂപ വിലയിലാണ് സ്ഥാപനത്തിൽ വിൽപന നടത്തിയിരുന്നത്. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാർ സംഘടിക്കുകയും രാത്രിയോടെ കട തുറന്നു പ്രവർത്തിക്കാൻ സഹായം ചെയ്യുകയും ആയിരുന്നു. ഇതിനിടയിൽ പഞ്ചായത്ത് സിക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിന് അടച്ചുപൂട്ടണമെന്ന് കാണിച്ച് നോട്ടിസും നൽകുകയുണ്ടായി. സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Follow us on :

More in Related News