Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

02 Jun 2024 13:39 IST

ENLIGHT MEDIA OMAN

Share News :

നിസ്‌വ: തൃശ്ശൂർ, പുന്നയൂർക്കുളം, ചമ്മന്നൂർ സ്കൂൾ റോഡിൽ താമസിക്കുന്ന നെരിയമ്പുള്ളി വീട്ടിൽ (കീട്ടയിൽ) ഏനു മകൻ മൊയ്‌ദുട്ടി (66) ഹൃദയാഘാതം മൂലം ഒമാനിലെ നിസ്‌വയിൽ മരണപ്പെട്ടു. 

നേരത്തെ ഒമാനിൽ ഉണ്ടായിരുന്ന മൊയ്തുട്ടി കഴിഞ്ഞ ദിവസമാണ് പത്തു ദിവസത്തെ വിസിറ്റ് വിസയിൽ ഒമാനിലെ എത്തിയത്. ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

മാതാവ്: ഖദീജ കാഞ്ഞിരക്കടവത്ത്. ഭാര്യ: ഉമ്മാച്ചു. മക്കൾ: നജ്മൽ, നൂറിയ, നൗഫിയ, നസ്‌ബ.

നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഐസിഎഫ് വെൽഫയർ സമിതിയും ആക്സിഡൻറ്സ് & ഡിമൈസസ് ഒമാൻറെയും നേതൃത്വത്തിൽ തുടർ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്നും ഖബറടക്കം ചമ്മന്നൂർ ജുമാമസ്‌ജിദ് ഖബർസ്‌ഥാനിൽ നടത്തപെടുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements 

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News