Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂർ ജില്ലാ സൗഹൃദവേദി ഓണാഘോഷം - 'ഓണത്താളം 2024' അവിസ്മരണീയമായി.

30 Sep 2024 19:12 IST

ISMAYIL THENINGAL

Share News :

ദോഹ: തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ഓണാഘോഷമായ "ഓണത്താളം 2024" അവിസ്മരണീയമായി. രണ്ടു ഘട്ടങ്ങളിലായാണ് ഓണാഘോഷ പരിപാടികൾ നടന്നത്. തൃശൂർ ജില്ലാ സൗഹൃദവേദിയും ടാക്ക് ഖത്തറും റേഡിയോ സുനോയും സഫാരി ഹൈപ്പർമാർക്കറ്റുമായി ചേർന്ന് സഫാരി മാളിൽ മെഗാ പൂക്കളം, പായസമത്സരം, ചെണ്ട മേളം, നാടൻ പാട്ട്, വടംവലി, വിവിധ കലാപരിപാടികൾ എന്നിവയോടെ ഓണഘോഷത്തിന് കൊടിയേറിയപ്പോൾ, കൊട്ടിക്കലാശം ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂളിൽ മെഗാ ഓണസദ്യ, മാവേലി, പുലിക്കളി, കേരളത്തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ, കലാഭവൻ നസീബ് അവതരിപ്പിച്ച മിമിക്രി ആൻഡ് ഫിഗർ ഷോ എന്നിവയോടെ നടന്നു.  


വേദി പ്രവർത്തകർ തയ്യാറാക്കിയ ഖത്തറിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൂക്കളം സഫാരി മാളിൽ ഒരുക്കിയപ്പോൾ അതിന്റെ ഭംഗിയും പ്രൗഡിയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. 

വേദി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന, ഏറെ ശ്രദ്ധേയമായ പായസമത്സരത്തിൽ പുരുഷന്മാരും വനിതകളും അടക്കം 16 പേർ വിവിധ തരം പായസങ്ങൾ അണി നിരത്തിയപ്പോൾ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുവാൻ ഖത്തറിലെ അറിയപ്പെടുന്ന ഷെഫുകൾ വിധികർത്താക്കളായി എത്തി. റൈജു ജോർജ്, റീമ റസാക്ക്‌‌, ആമിന അബ്ദുൾ ഷുക്കൂർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി.


സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വനിതാ ടീമുകളടക്കം 10 ഓളം ടീമുകളെ പങ്കെടുപ്പിച്ചു നടന്ന വടംവലി മത്സരത്തിൽ ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ മഞ്ഞപ്പടയും, അച്ചായൻസ് ടീമും സൗഹൃദവേദി ടീമും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി. വനിതാ ടീമുകളിൽ, മല്ലു ഫിറ്റ്നസ്സും ഷി സ്‌ക്വാഡ് സംസ്കൃതിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. നാട്ടിൽ നിന്ന് എത്തിയ പാചക വിദഗ്ദർ തയ്യാറാക്കിയ ഓണസദ്യയിൽ, വേദി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമെ വേദിയോടു ചേർന്നു നിൽക്കുന്ന നിരവധി അതിഥികളും പങ്കെടുത്തു.


വേദി വനിതാ കൂട്ടായ്മയും, കൾച്ചറൽ കമ്മിറ്റിയും ചേർന്നൊരുക്കിയ, വേദി കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച, കഥകളി അടക്കമുള്ള വിവിധ കേരളീയ കലാരൂപങ്ങളുടെ ആവിഷ്‌കരമായ ഒരു മണിക്കൂർ ദൈർഘ്യമുള്ള റിതം ഓഫ് കേരളയും,ടാക് ഖത്തർ നൃത്താദ്ധ്യാപകരുടെ ശിക്ഷണത്തിൽ അരങ്ങേറിയ ടാകി ലെ വിദ്യാർത്ഥികളോടു കൂടി അവതരിപ്പിച്ച സെമി ക്ലാസിക്കൽ, വെസ്റ്റേൺ ബോളിപോപ്പ് ഡാൻസുകളും ചെണ്ടമേളം, നാടൻപാട്ട്, കലാഭവൻ നസീബിന്റെ ഷോ, വേദി ഗായകരുടെ ഗാനമേള എന്നിവയും കാണികൾക്ക് വ്യത്യസ്തമായ അനുഭവമായി.


തൃശൂർ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിൽ വേദി ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതം പറഞ്ഞു. രക്ഷാധികാരിയും നോർക്ക റൂട്സ് ഡയറക്ടറുമായ ജെ.കെ. മേനോൻ മുഖ്യാഥിതിയായ യോഗം ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉത്ഘാടനം ചെയ്തു. സൗഹൃദവേദി അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ് . നാരായണൻ ആശംസകൾ അർപ്പിച്ചു. ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ, വേദി കുടുംബസുരക്ഷാ പദ്ധതി ചെയർമാൻ പ്രമോദ് മൂന്നിനി, കാരുണ്യം പദ്ധതി ചെയർമാൻ ശ്രീനിവാസൻ, കൾച്ചറൽ കമ്മിറ്റി ചെയർമാൻ ജിഷാദ്, ടാക് ഖത്തർ എം.ഡി പി. മൊഹസിൻ, വേദി വനിതാ കൂട്ടായ്മ ചെയർപേഴ്സൺ റജീന സലീം എന്നിവർ വേദിയിൽസന്നിഹിതരായിരുന്നു. മുഖ്യ സ്പോൺസർമാരെ ചടങ്ങിൽ ആദരിച്ചു. ഓണത്താളം പ്രോഗ്രാം കോർഡിനേറ്ററും വേദി ഫിനാൻഷ്യൽ കൺട്രോളറുമായ ജയാനന്ദൻ നന്ദി പറഞ്ഞതോടെ ഔദ്യോഗിക ചടങ്ങിന് തിരശീല വീണു. ഖത്തറിലെ പ്രശസ്ത അവതാരകരായ അക്കു അക്ബറിന്റെയും ശ്രീമതി മഞ്ജുവിന്റെയും അവതാരണമികവ് പരിപാടി ആസ്വാദകരമാക്കി.


Follow us on :

More in Related News