Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇലക്ട്രോണിക് പേയ്‌മെൻ്റ് സേവനങ്ങളില്ല; ഖത്തറിൽ 42 വാണിജ്യ കേന്ദ്രങ്ങൾ മന്ത്രാലയം അടച്ചു.

02 Aug 2024 15:49 IST

- ISMAYIL THENINGAL

Share News :

ദോഹ, ഖത്തർ: സെയിൽസ് ഔട്ട്‌ലെറ്റുകളിൽ ഇലക്ട്രോണിക് പേയ്‌മെൻ്റ് സേവനങ്ങൾ നൽകാത്തതിനും നിയമ നമ്പർ 5 ലെ ആർട്ടിക്കിൾ നമ്പർ 18 ലംഘിച്ചതിനും അൽ സൈലിയ സെൻട്രൽ മാർക്കറ്റിലെ 42 വാണിജ്യ കേന്ദ്രങ്ങൾക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം.


അ​ൽ സൈ​ലി​യ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഡി​ജി​റ്റ​ൽ​ പേ​​മെൻറ്​ സൗ​ക​ര്യം ന​ൽ​കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​ച്ച​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​ നി​യ​മ​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ട​ക​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്. രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​രം​ഭി​ക്കു​ന്ന പ​രി​ശോ​ധ​ന​യു​ടെ​യും ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്റെ​യും ഭാ​ഗ​മാ​ണ്​ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.


ഉ​പ​ഭോ​ക്​​തൃ സേ​വ​ന​ത്തി​ൽ വീ​ഴ്​​ച​വ​രു​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ മ​ന്ത്രാ​ല​യം ഇ​ല​ക്​​ട്രോ​ണി​ക്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ, 16001 ന​മ്പ​ർ കാ​ൾ​സെൻറ​റി​ലൂ​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​വു​ന്ന​താ​ണ്.

Follow us on :

More in Related News