Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ത്രി ഉദ്ഘാടനം ചെയ്ത അത്യാഹിത വിഭാഗം കെട്ടിടം മണിക്കുറുകൾക്കകം പൂട്ടി..

07 Nov 2026 21:34 IST

MUKUNDAN

Share News :

ചാവക്കാട്:താലൂക്ക് ആശുപത്രിയിൽ മന്ത്രി കെ.മുരളീധരൻ വെള്ളിയാഴ്‌ച്ച ഉദ്ഘാടനം ചെയ്ത അത്യാഹിത വിഭാഗം കെട്ടിടം മണിക്കുറുകൾക്കകം പൂട്ടി.ചാവക്കാട് താലൂക്ക് ആശുപത്രിയിൽ 10.8 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാഹിത വിഭാഗം കെട്ടിടമാണ് അടച്ചിട്ടത്.രോഗികൾക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇതുവരെയും ഒരുക്കാൻ ആകാത്തതിനാലാണ് കെട്ടിടം അടച്ചിട്ടതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.കെട്ടിടത്തിൽ ഫർണീച്ചറുകളോ കിടക്കകളോ സജ്‌ജീകരിക്കാനായിട്ടില്ല.അത്യാഹിത വിഭാഗത്തിലേക്ക് ആവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടില്ല.രണ്ടാമത്തെ നിലയിലേക്ക് രോഗികൾക്ക് വീൽചെയർ ഉപയോഗിച്ച് കയറാൻ റാംപ് സൗകര്യമില്ല.രോഗികളെ കോണിപ്പടി വഴി തോളിലേറ്റി കൊണ്ടുപോകേണ്ടി വരും.ഇരുനില കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യവും ഇതുവരെയും ഏർപ്പെടുത്തിയിട്ടില്ല.പുതിയ കെട്ടിടത്തിൽ ഉപകരണങ്ങളോ സാധനസാമഗ്രികളോ ഇല്ല.തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്‌തതിൻ്റെ കാരണവും വ്യക്‌തമല്ല.ആശുപത്രി അങ്കണം ചളിയും കുഴിയും നിറഞ്ഞ് കിടക്കുകയാണ്.ആശുപത്രിയിലെ പഴയ ബ്ലോക്കിലേക്ക് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സ്‌ഥിതിയാണ്.ആശുപത്രിയിൽ ആംബുലൻസ് ഉണ്ടെങ്കിലും കട്ടപ്പുറത്താണ്.മോർച്ചറിയുടെ അരികിൽ ഉപയോഗ വസ്തുവായി ഇത് കിടക്കുന്നുണ്ട്.ആവശ്യം വന്നാൽ ആംബുലൻസ് പുറത്ത് നിന്ന് വിളിക്കുകയാണ് പതിവ്.ഇവിടെയുള്ള ആംബുലൻസ് ഓടിക്കാൻ കഴിഞ്ഞാൽ സ്വകാര്യ ആംബുലൻസ് വിളിക്കേണ്ട ആവശ്യവുമില്ല.നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 20,000 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിച്ചത്.

Follow us on :

More in Related News