Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2026 00:11 IST
Share News :
ചാവക്കാട്: ആലുവയിൽ വാഹനാപകടത്തിൽ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി യുവാവ് മരിച്ചു. അഞ്ചങ്ങാടി വളവിൽ താമസിക്കുന്ന ബ്രോഡ് വേ മഹ്മൂദ് ഹാജിയുടെ മകൻ ഇപ്പോൾ വടക്കാഞ്ചേരിയിൽ താമസിക്കുന്ന സാലിഹിന്റെ മകൻ മുഹമ്മദ് റാസിൽ പി.വി. (22) ആണ് മരിച്ചത്.
ആലുവയിൽ പഠിക്കുന്ന റാസിൽ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരിക്കുമ്പോൾ അമിതവേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തിന് ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞു. ഇടിച്ച വാഹനം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് അറിയുന്നത്.
റോഡിലേക്ക് തെറിച്ചുവീണ റാസിലിന് അമിതമായി രക്തം നഷ്ടപ്പെട്ടതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം ആലുവ രാജഗിരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബിൻസിയാണ് മാതാവ്. 2004 നവംബർ 7-ന് ജനിച്ച റാസിലിന്റെ ജന്മദിനം കൂടിയാണ് ഇന്ന്.
Follow us on :
Tags:
More in Related News
Please select your location.