Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടതുപക്ഷ ഭരണം കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളെ പാടെ അവഗണിച്ചു; കെപിസിസി വൈസ് പ്രസിഡൻ്റ് വി. പി സജീന്ദ്രൻ എംഎൽഎ.

07 Nov 2026 22:22 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കഴിഞ്ഞ ഇടതുപക്ഷ ഭരണം കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളെ പാടെ അവഗണിച്ചുവെന്നും യുഡിഎഫ് സർക്കാർ ഇതിന് പുതുജീവൻ നൽകുമെന്നും കെപിസിസി വൈസ് പ്രസിഡൻ്റ് വി. പി സജീന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു. കേരള ലളിതകലഅക്കാദമി സെക്രട്ടറിയായി പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും നിയമിനായ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം. കെ ഷിബുവിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെ. ബിനിമോൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. തലയോലപ്പറമ്പ് ഗവ. യു പി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കെ. ഡി ദേവരാജൻ അധ്യക്ഷത വഹിച്ചു.കെ പി സി സി അംഗം മോഹൻ ഡി ബാബു, ഡിസിസി ഭാരവാഹികളായ പി.വി പ്രസാദ്,അക്കരപ്പാടം ശശി, യു ഡി എഫ് മണ്ഡലം ഭാരവാഹികളായ കെ. കെ സിദ്ധിക്ക്, ജോയി കൊച്ചാനപ്പറമ്പിൽ, തൃതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.



Follow us on :

More in Related News